വി.സി മാർ മാപ്പ് പറയണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഗത്യന്തരമില്ലാതെ, മാപ്പ് പറഞ്ഞാൽ തീരാവുന്ന കാര്യമല്ലയിത്: എം. വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-

ആർ എസ് എസ് പരിപാടിയിൽ വിസി മാർ പങ്കെടുത്ത സംഭവത്തിൽ വി.സി മാർ മാപ്പ് പറയണം എന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആവശ്യപ്പെട്ടത് ഗത്യന്തരമില്ലാതെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. മാപ്പ് പറഞ്ഞാൽ തീരാവുന്ന കാര്യമല്ല ഇത് എന്നും കേരളത്തിൽ ഇപ്പോൾ ആർ.എസ് എസ് വത്കരണമാണ് നടക്കുന്നത് എന്നും അതിന് കൂട്ട് നിൽക്കുകയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ എന്നും അദ്ദേഹം പറഞ്ഞു.

എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസർ നിയമനത്തിൽ ഒരു പ്രതിഷേധവും വി ഡി സതീശൻ ഉയർത്തിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഉയർത്തിയില്ല. ഉന്നത വിദ്യഭ്യാസ വകുപ്പ് കാവി വൽക്കരിക്കാൻ ജനങ്ങൾ അനുവദിക്കില്ല. ആർ എസ് എസിൻ്റെ ബിജെപിയുടെയും ഉള്ളിലിരുപ്പ് നടപ്പിലാക്കാൻ തയ്യാറാണ് എന്ന സന്ദേശമാണ് നിയമനം പറയുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ല

വി സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയെന്ന് സമ്മതിച്ച് ആണ് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഇതുവരെ ഒരക്ഷരം മിണ്ടാതിരുന്ന വി ഡി സതീശൻ പേരിനൊരു പ്രതികരണവുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News