ഫാസിസത്തെ തടയാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പിഴുതുമാറ്റണം: ഗോവിന്ദന്‍ മാസ്റ്റര്‍

ഫാസിസത്തെ തടഞ്ഞു നിര്‍ത്താന്‍ ബിജെപിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പിഴുതു മാറ്റണമെന്ന് സി പി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കര്‍ണ്ണാടകയില്‍ ബിജെപിയെ പുറത്താക്കാനായത് അനുകൂല ഘടകമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

മണിപ്പൂര്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാനുള്ള ആശയം ആദ്യം മുന്നോട്ട് വച്ചത് ഹിന്ദുമഹാസഭയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സമൂഹത്തെ എങ്ങനെ വിഭജിക്കാം എന്നാണ് ഇപ്പോഴും സംഘപരിവാര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.ഭക്ഷണത്തിനും തൊഴിലിനും പകരം രാമക്ഷേത്രം തരാമെന്നാണ് ബിജെപി ജനങ്ങളോട് പറയുന്നത്. അനുകൂല ആശയതലം രൂപപ്പെടുത്താന്‍ ചരിത്രത്തെ മാറ്റിയെഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു.

എ കെ പി സി ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍,പി സന്തോഷ് കുമാര്‍ എംപി,എംഎല്‍എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി,കെ വി സുമേഷ്,എ കെ പിസിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News