കേരളത്തില്‍ വികസനം കൊണ്ടുവന്നത് ഒരു ലക്ഷം കോടിയിലധികം ചെലവഴിച്ചിട്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

munnetta jadha

രു ലക്ഷത്തി പതിനായിരം കോടി കിഫ്‌ബി വഴി ചെലവഴിച്ചാണ് കേരളത്തിൽ പശ്ചാതല വികസനം കൊണ്ട് വന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. യു. ഡി. എഫ് കാലത്ത് ദേശീയ പാത അതോർട്ടി നിർമാണം നിറുത്തലാക്കി പോയി. അത് മടക്കികൊണ്ടുവന്നത് എൽ. ഡി. എഫ് സർക്കാരാണ്. വടക്കൻ മേഖല ജാഥയ്ക്ക് മണ്ണാർക്കാട് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:‘ആലിന്റെ മാതാപിതാക്കളുടെ തീരുമാനം ലോകചരിത്രത്തിൽ രേഖപ്പെടുത്തേണ്ട വിശ്വമാനവികതയുടെ സന്ദേശം’; മന്ത്രി വിഎൻ വാസവൻ

24 ആം തീയതി കേരളത്തിൽ 5 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാകും, ചെയ്യാന്‍ സാധിക്കുന്നതേ പറയൂ, പറയുന്നത് നടപ്പിലാക്കും, അതിൻ്റെ ഇരട്ട പേരാണ് പിണറായി വിജയന്‍ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അമേരിക്കയേക്കാൾ മികച്ച ആരോഗ്യ സംവിധാനമാണ് നമുക്ക് കേരളത്തിൽ ഉള്ളത്. സന്തോഷാത്മക ജീവിതം സൃഷ്ടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും ജാഥയില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നടപ്പിലാക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് ആണയിട്ട് പറഞ്ഞ പല പദ്ധതികളാണ് ഇന്ന് കേരളത്തിന് അഭിമാനമായി നില്‍ക്കുന്നത്.. ഇന്ന് വികസനത്തിന്‍റേയും മുന്നേറ്റത്തിന്‍റേയും തലയെടുപ്പില്‍ കേരളം നില്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് പറയാന്‍ മറുപടിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News