
വീട് വെച്ചുകൊടുക്കുക എന്നത് വെറും പ്രഖ്യാപനം മാത്രമാക്കി ആളുകളെ മോഹവലയത്തില്‍ നിര്‍ത്തുന്നത് കോണ്‍ഗ്രസ് നയമാണെന്ന് എം വി ജയരാജൻ. കെ പി സി സി പ്രഖ്യാപിച്ച വെറും വാഗ്ദാനം മാത്രമായ വീടുകളിലൂടെ ഇതിനോടകം ജനങ്ങളാകെ അത് തിരിച്ചറിഞ്ഞതുമാണ്. ക്ഷേമപെന്‍ഷനുകള്‍ക്ക് പുറമെ വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്ന ലൈഫ് പദ്ധതിക്കെതിരേയും നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് സമീപനം, പരമാവധി ജനദ്രോഹമാണ് കോണ്‍ഗ്രസ് അജണ്ടയെന്നതാണ് അടിവരയിടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേമപെന്‍ഷന്‍ എന്നത് കൈക്കൂലിയാണെന്നാണ് നേരത്തേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞത്. പെന്‍ഷന്‍ വാങ്ങുന്നവരെയെല്ലാം കൈക്കൂലി വാങ്ങിക്കുന്നവരാക്കി മുദ്രകുത്തിയ ഈ കോണ്‍ഗ്രസ് സമീപനത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സാധാരണജനങ്ങള്‍ പ്രതികരിച്ചതാണ്. പെന്‍ഷന്‍ എന്നത് ജനങ്ങളുടെ അവകാശമാണെന്നും അത് കൈക്കൂലിയല്ലെന്നും അവര്‍ ഉറക്കെവിളിച്ചുപറഞ്ഞ് കോണ്‍ഗ്രസ് നേതാവിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്.
എന്നാല്‍, അത് തിരുത്താന്‍ വേണുഗോപാല്‍ തയ്യാറായില്ലെന്ന് മാത്രമല്ല, വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കുന്ന ലോകം ശ്രദ്ധിച്ച ലൈഫ് പദ്ധതിയെ അപഹസിക്കാനും അദ്ദേഹമിപ്പോള്‍ തയ്യാറായിരിക്കുന്നു. ലൈഫ് പദ്ധതി ആളുകളെ മോഹവലയത്തില്‍ നിര്‍ത്താനാണ് എന്നാണ് ഈ കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ചേരി മറച്ച് ദാരിദ്ര്യം മറയ്ക്കാന്‍ ശ്രമിക്കുന്ന ബി ജെ പി സര്‍ക്കാരിനൊത്ത സമീപനമാണ് സാധാരണക്കാരുടെ കാര്യത്തില്‍ കോണ്‍ഗ്രസും സ്വീകരിക്കുന്നത് എന്നത് കോണ്‍ഗ്രസ് നേതാവുതന്നെ വ്യക്തമാക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here