ശത്രുപാളയത്തിലെത്തിയ വിമത എംഎൽഎമാർ മറുപടി പറയണം; ഇല്ലെങ്കിൽ നിങ്ങൾ വഞ്ചന ചെയ്തതായി തെളിയിക്കപ്പെടും: എം വി ജയരാജൻ

mv jayarajan

യു ഡി എഫ് ​ഗവണമെൻ്റിന് നേരെയുള്ള വിവിധങ്ങളായ വിവാദങ്ങളെപ്പറ്റി ശത്രുപാളയത്തിൽ എത്തിയ വിമത എം എൽ എമാർ മറുപടി പറയണമെന്ന് എം വി ജയരാജൻ. തൃശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖം കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെതിരെ മുഖ്യമന്ത്രിയോട് നിയമനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമോയെന്ന് എം വി ജയരാജൻ ചോദിച്ചു.

ആ ചുമതല നിർവഹിക്കാൻ ബാധ്യതയുണ്ട് എന്നും മുഖ്യമന്ത്രിക്ക് കത്തെഴുതുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയുമായി മുന്നോട്ട് പോകുമ്പോൾ അതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കണം. എസ് ഐ ആ‌ർ നടപ്പിലാക്കിയ ഉദ്യോ​ഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചിരിക്കുന്നു അതേക്കുറിച്ച് എന്താണ് അഭിപ്രായം എന്നും എം വി ജയരാജൻ ചോദിച്ചു.

Also read: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; തുറമുഖത്തെ എംഎസ് സി കമ്പനിക്ക് വിൽക്കാൻ അനുവദിക്കില്ലെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ

വഞ്ചന അവർ ചെയ്തിട്ടില്ലെങ്കിൽ ഇതെല്ലാം അവർക്ക് അവസരമാണ്. മറുപടി പറയാതിരുന്നാൽ അവർ വഞ്ചനയാണ് ചെയ്തത് എന്ന് തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News