‘സ്വരാജിനേക്കാൾ ഇന്നിന്‍റെ രാഷ്ട്രീയം പറയാനറിയുന്ന മറ്റൊരാളെ ഈ തലമുറയിൽ ഞാനറിയില്ല’: എം വി നികേഷ് കുമാർ

mv nikeshkumar

സ്വരാജിനേക്കാൾ ഇന്നിന്‍റെ രാഷ്ട്രീയം പറയാനറിയുന്ന മറ്റൊരാളെ ഈ തലമുറയിൽ ഞാനറിയില്ലെന്നും സ്വരാജ് ജയിച്ചാൽ നമ്മൾ തോറ്റുപോകില്ലെന്നും എം വി നികേഷ് കുമാർ. എംഎൽഎ സ്ഥാനത്തേക്ക് മാത്രമല്ല, ഭാവിയിൽ കേരളത്തിന്റെ നായക പദവിയിലേക്ക് വരെ നിലമ്പൂരിലൂടെ തന്നെയാകണം സ്വരാജ് പടവുകൾ ചവിട്ടേണ്ടത് എന്നതാണ് ഇപ്പോഴത്തെ ട്വിസ്റ്റെന്നും നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ സൂചന കുറിക്കും. നമ്മുടെ നാട് ഭദ്രമായി കാത്തുസൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങൾക്കും സ്വരാജ് അടയാളമായിട്ടുണ്ട്. ചരിത്ര ദൗത്യം കാക്കാൻ നിലമ്പൂരിന് കഴിയും. മലയാളിയുടെ ബോധ്യമാണതെന്നും വിജയാശംസകൾ കുറിച്ചു കൊണ്ട് എം വി നികേഷ് കുമാർ പറഞ്ഞു.

ALSO READ; നിലമ്പൂരാവേശം; പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചാരണം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

യാദൃച്ഛികത എല്ലാവരുടെയും ജീവിതത്തിലുണ്ട്. സ്വരാജിന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടത്. സംഘടനയിൽ, മത്സരിക്കുന്ന ഇടങ്ങളിൽ സ്വരാജ് അനിവാര്യനായതാണ്. ‘ഞാനുണ്ട് എന്നെ പരിഗണിച്ചോളൂ’ എന്നെവിടെയും സ്വരാജ് പറയില്ല. പ്രകൃതി അങ്ങനെയും ചിലരെ നിയോഗിക്കും. എംഎൽഎ സ്ഥാനത്തേക്ക് മാത്രമല്ല, ഭാവിയിൽ കേരളത്തിന്റെ നായക പദവിയിലേക്ക് വരെ. നിലമ്പൂരിലൂടെ തന്നെയാകണം സ്വരാജ് പടവുകൾ ചവിട്ടേണ്ടത് എന്നതാണ് ഇപ്പോഴത്തെ ട്വിസ്റ്റ്‌.

നിലമ്പൂർ സൂചന കുറിക്കും. നമ്മുടെ നാട് ഭദ്രമായി കാത്തുസൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങൾക്കും ഇയാൾ അടയാളമായിട്ടുണ്ട്. സ്വരാജ് ജയിച്ചാൽ നമ്മൾ തോറ്റുപോകില്ല. സ്വരാജിനേക്കാൾ ഇന്നിന്റെ രാഷ്ട്രീയം പറയാനറിയുന്ന മറ്റൊരാളെ ഈ തലമുറയിൽ ഞാനറിയില്ല. മലയാളി സൂക്ഷിക്കുന്ന മൂല്യങ്ങൾ നാലാൾ കേൾക്കെ പറയുന്ന ഇയാളെ ഒരുപതെരഞ്ഞെടുപ്പ് വന്ന് ഉയർത്തിപ്പിടിച്ചത് കണ്ടില്ലേ, യാദൃശ്ചികതയുടെ അദ്‌ഭുതങ്ങൾക്ക് എന്തൊരു സ്പീഡ്.

ഇതെഴുതുന്നത് നിലമ്പൂരിൽ നിന്നാണ്. പൂക്കളുടെ പുസ്തകമെഴുതാൻ സ്വരാജിനെ പ്രേരിപ്പിച്ച നാട്ടിൽ നിന്ന്. നിലമ്പൂർ മനോഹര ഭൂമിയാണ്. സ്നേഹത്തോടെ മാത്രം മിണ്ടുന്ന സാധാരണക്കാർ. മഴയത്ത് നനഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്ന പ്രകൃതി. ഇനിയും വരണമെനിക്കിങ്ങോട്ട്. സ്വരാജ്യത്തിന്റെ ബോധ്യം കാത്തുസൂക്ഷിക്കുന്നവരുടെ നാട്ടിലേക്ക്. ചരിത്ര ദൗത്യം കാക്കാൻ നിലമ്പൂരിന് കഴിയും. മലയാളിയുടെ ബോധ്യമാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News