
വാഹനങ്ങളിൽ വലിയ തോതിലുള്ള മോഡിഫിക്കേഷനുകൾ ചെയ്യുന്നത് എപ്പോഴും അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് വാഹനത്തിൽ ഇത്തരത്തിൽ വൻ മാറ്റങ്ങൾ വരുത്തുന്നത് അനുവദിക്കാത്തതും. ഇപ്പോഴിതാ, എക്സ്ഹോസ്റ്റിലൂടെ തീതുപ്പി പാറുന്ന കാറിനെ പിന്തുടർന്ന് പിടികൂടിയിരിക്കുകയാണ് എംവിഡി. എംവിഡി തന്നെയാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.
കേവലം വോട്ടുകൾക്കു വേണ്ടി മോഡിഫിക്കേഷൻ വരുത്തിവയ്ക്കുന്ന അപകടങ്ങളും ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്ന വസ്തുതയും മറച്ചു വെച്ചുകൊണ്ടാണ് വിഡി സതീശൻ യുവ തലമുറയ്ക്ക് വൻ വാഗ്ദാനങ്ങൾ നൽകിയിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജയിച്ചതോടെ ഏതൊരു കാര്യത്തിലേയും പോലെ ഇതിലും സതീശൻ മലക്കം മറിയുന്ന കാഴ്ചയാണ് നാം കണ്ടത്.
Also Read: മദ്യ നികുതി ഇളവ് എന്നുമുതലെന്ന് പറയാത്തത് വൻകിട കമ്പനികളുമായി കൂടുതൽ വിലപേശൽ നടത്താൻ: ഡോ. തോമസ് ഐസക്
അതേസമയം, നിരവധി പേരാണ് കാറോടിച്ച യുവാവിനെ വിമർശിച്ചു കൊണ്ട് മുന്നോട്ടുവന്നത്. മറ്റുള്ളവരുടെ ജീവനും കൂടെ അപകടത്തിൽപ്പെടുന്ന രീതിയിൽ കാറോടിച്ച യുവാവിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് മറ്റുള്ളവർ അനുകരിക്കാൻ ഇടയാകുമെന്നും
ആളുകൾ ആശങ്ക പ്രകടിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

