പരാതികള്‍ നിരവധി; വിദ്യാര്‍ത്ഥിനിയോട് അപമര്യാദ കാട്ടിയ കണ്ടക്ടര്‍ക്ക് ശിക്ഷ

വൈക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. മൂന്നുമാസത്തേക്ക് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വൈക്കം എറണാകുളം റൂട്ടില്‍ ഓടുന്ന പ്രിയദര്‍ശിനി എന്ന ബസിലെ കണ്ടക്ടറും ഉദയനാപുരം സ്വദേശി വിനോദ് പ്രസന്നന്റെ ലൈസന്‍സാണ് വൈക്കം ജോയിന്റ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തത്.

ALSO READ: ഗാസയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനാ തലവൻ

ഇക്കഴിഞ്ഞ 26നാണ് വൈക്കം സ്വദേശിയായ പെണ്‍കുട്ടി ബസില്‍ കയറിയത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയോട് മറ്റൊരു സ്ഥലത്തേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ മറ്റു യാത്രക്കാരുടെ മുന്നില്‍ പെണ്‍കുട്ടിയെ അപമാനിച്ച് സംസാരിച്ചു. ഇതോടെയാണ് കുട്ടി പരാതി നല്‍കിയത്. അന്വേഷണത്തില്‍ മുമ്പും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നതായി വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലിലും പ്രതി വീണ്ടും കുറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത കണ്ടതോടയാണ് ലൈസന്‍സ് റദ്ദു ചെയ്തത്. സ്‌കൂള്‍ കുട്ടികളോടുള്ള സ്വകാര്യബസ് ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News