വാഹനങ്ങളുമായി റെയിൽവേ ക്രോസ് കടക്കുമ്പോൾ ഈ അഭ്യാസങ്ങൾ വേണ്ട, ലൈസൻസ് പോകും; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

mvd warning

റെയിൽവേ ക്രോസിൻ്റെ ​ഗെയിറ്റിൽ ട്രെയിൻ കടന്നു പോകും വരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തവരാണ് നിങ്ങളെങ്കിൽ നിങ്ങളെക്കാത്ത് സമ്മാനവുമായി മോട്ടോർ വാഹന വകുപ്പുണ്ട്. അത് നിങ്ങളുടെ ലൈസൻസ് റദ്ദാക്കുകയെന്നതാണ്. തിരിക്കു പിടിച്ച് റെയിൽവേ ക്രോസ് കടക്കാൻ നുഴഞ്ഞ് കയറുകയും ​ഗേറ്റ് അടക്കുന്നതിന് മുന്നെ എത്താൻ അമിതവേ​ഗത്തിൽ പോകുകയും ഒക്കെ ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത്തരെക്കാരെ ഇനി എം വി ‍ഡി പൊക്കും.

ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നും എം വി ‍ഡി അറിയിച്ചിട്ടുണ്ട്. റെയിൽവേ ഗേറ്റ് അടക്കുമ്പോഴോ അടച്ചതിനു ശേഷമോ സിഗ്നലുകൾ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. എന്നാണ് അറിയിപ്പ്. മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിലും റെയിൽവേ ഉദ്യോ​ഗസ്ഥരുടെ നിർദ്ദേശ പ്രകാരവുമായിരിക്കും നടപടിയെടുക്കകയെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.

Also read: വാഹനത്തിന്റെ തിളക്കം നഷ്ടപ്പെട്ടോ, വർക്ക് ഷോപ്പിൽ പോകാത പുതിയതുപോലെയാക്കാം

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

റെയിൽവേ ക്രോസുകളിലെ ‘സാഹസികത’ വേണ്ട: നിങ്ങളുടെ ലൈസൻസ് തെറിക്കും!
​റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള ‘നുഴഞ്ഞുകയറ്റത്തിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. റെയിൽവേ ഗേറ്റ് അടക്കുമ്പോഴോ അടച്ചതിനു ശേഷമോ സിഗ്നലുകൾ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവേ ക്രോസുകളിൽ നിർദ്ദേശങ്ങൾ ലംഘിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെയും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി. നിങ്ങൾ ലാഭിക്കാൻ ശ്രമിക്കുന്ന ആ ഒന്നോ രണ്ടോ മിനിറ്റുകൾ ചിലപ്പോൾ നിങ്ങളുടെ ജീവനോ അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവനോ എടുത്തേക്കാം. ​നിയമങ്ങൾ പാലിക്കാം, സുരക്ഷിതമായി യാത്ര ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News