ദേഷ്യം വേണ്ട, ഒരു നിമിഷത്തെ ക്ഷമ വലിയ അപകടം ഒഴിവാക്കും; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

road rage prevention

എല്ലാവരും റോഡിലൂടെ യാത്ര ചെയ്യുന്നവരാണ്. എന്നാൽ റോഡിലെ ചെറിയ പ്രശ്നങ്ങളിൽ പലരും പ്രകോപിതരാകാറുമുണ്ട്. ഇതൊരുപക്ഷെ വലിയ അപകടത്തിലാക്കായിരിക്കും നമ്മളെക്കൊണ്ടെത്തിക്കുക. ഇത്തരം സന്ദർഭങ്ങളിൽ റോഡിൽ ക്ഷമ അത്യാവശ്യമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

സമൂഹമാധ്യമത്തിലൂടെയാണ് മുന്നറിയിപ്പ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വേ​ഗത്തിൽ എത്തുകയെന്നതിന് പകരം സുരക്ഷിതമായി എത്തുകയെന്നതാകട്ടെ മുൻ​ഗണനയെന്നും ദേഷ്യത്തെ വേണ്ട, വിവേകത്തെ കൂട്ടുപിടിക്കാമെന്നും കുറിപ്പിഷ പറയുന്നു.

Also read: ലഭിച്ചത് തെറ്റായ ഇചെല്ലാനോ ? പണം നഷ്ടമാവാതിരിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
റോഡിലെ ദേഷ്യം: ഒരു നിമിഷത്തെ ക്ഷമ, ഒരു വലിയ അപകടം ഒഴിവാക്കാം!
​റോഡിലെ തിരക്കുകൾക്കിടയിൽ നമ്മൾ പലപ്പോഴും അക്ഷമരാകാറുണ്ട്. എന്നാൽ, ആ നിമിഷത്തെ ദേഷ്യം അഥവാ ‘റോഡ് റേജ്’ വലിയ അപകടങ്ങൾക്കും അനാവശ്യ തർക്കങ്ങൾക്കും കാരണമാകുന്നു. മറ്റുള്ളവരുടെ ചെറിയ തെറ്റുകളെ ക്ഷമയോടെ കാണുക.​അനാവശ്യമായി ഹോൺ അടിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ലക്ഷ്യം വേഗത്തിൽ എത്തുക എന്നതിനേക്കാൾ, സുരക്ഷിതമായി എത്തുക എന്നതാകട്ടെ! ഓർക്കുക, വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തുന്നതാണ് ഏറ്റവും പ്രധാനം.ദേഷ്യത്തെ വേണ്ട, വിവേകത്തെ കൂട്ടുപിടിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News