ഇങ്ങനെയൊക്കെ പരസ്യം പതിക്കാമോ? മുന്നറിയിപ്പുമായി എംവിഡി

സ്കൂൾ വാഹനങ്ങളിൽ അപകടകരമായി ബാനറുകൾ കെട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി എംവിഡി.കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് എംവിഡി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞു.

ALSO READ: പാലക്കാട്, കൊല്ലം ജില്ലകൾ കൂടുതൽ പൊള്ളും; വരും ദിവസങ്ങളിൽ ഉയർന്ന താപനില 39°C വരെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബാനറുകൾ അപകടകരമായി വലിച്ചു കെട്ടുന്നതും, കാഴ്ച്ച മറയുന്ന തരത്തിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കുന്നതും മറ്റും കുറ്റകരം അല്ലെ? അഭിപ്രായങ്ങൾ അറിയിക്കാനും പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: ഇ ഡി ഭീഷണി, അവാർഡ് ഭീഷണി എന്തൊക്കെയായിരുന്നു… ഇപ്പൊ കോപ്പറ് തേഞ്ഞൊട്ടി: സോഷ്യൽ മീഡിയയിൽ വീണ്ടും എയറിലായി സുരേഷ് ഗോപി

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

സ്കൂൾ വാഹനങ്ങളിൽ (എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻ ബസ് ) ഇത്തരം പരസ്യം ചെയുന്നത് ഉചിതമോ?
നമ്മുടെ കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമോ? ബാനറുകൾ അപകടകരമായി വലിച്ചു കെട്ടുന്നതും, കാഴ്ച്ച മറയുന്ന തരത്തിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കുന്നതും മറ്റും കുറ്റകരം അല്ലെ?
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻറ് ചെയ്താലും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here