
വിഷു ദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ പായസം ഉൾപ്പെടെ ഉച്ചഭക്ഷണം വിതരണം ചെയ്ത് എൻ്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്. ആഴ്ച്ചയിൽ മൂന്ന് ദിവസമാണ് ട്രസ്റ്റിൻ്റെ നേത്യത്വത്തിൽ സൗജന്യഭക്ഷണ വിതരണം നടത്തുന്നത്. 100 കണക്കി രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും ഭക്ഷണം വിതരണം ആശ്വാസമായി മാറിയത്.
Also read: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
വിശേഷ ദിവസങ്ങളിൽ പ്രത്യേക വിഭവങ്ങളുമായിട്ടാണ് ഏറ്റുമാനൂർ കേന്ദ്രമായ എൻ്റെ ഗ്രാമം ചാരിറ്റബിൾ കോട്ടയം മെഡിക്കൽ കോളജിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഈ വിഷു ദിനത്തിലും ആ പതിവ് തെറ്റിച്ചില്ല. പായസം ഉൾപെടെയായിരുന്നു ഇക്കുറി രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും നൽകിയത്. ഭക്ഷണവും, പായസവും ലഭിച്ച സന്തോഷം ആശുപത്രിൽ കഴിയുന്നവർ മറച്ചുവെച്ചില്ല.
Also read: ലഹരിക്കെതിരെ പ്രതിഷേധ കുടുംബ മതിൽ തീർത്ത് ജനകീയ കൂട്ടായ്മ
കഴിഞ്ഞ 9 വർഷമായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 14 ഓളം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 1800 ഓളം അംഗങ്ങളാണ് ഭക്ഷണ വിതരണത്തിൽ പങ്കാളികളാവുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

