തീരാദുഖമായി മ്യാൻമർ: മരണം 1600 കടന്നു

MYANMAR

മ്യാൻമാറിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. 1644 മരണമാണ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 3,408 പേർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതോടെ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

ഇന്നലെ ഉച്ചയോടെയാണ് മ്യാൻമരിൽ ഇരട്ട ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.7, 6.4 താവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതിന് പിന്നാലെ ഇന്നലെ അർധരാത്രിയിലും ഭൂകമ്പം ഉണ്ടായത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി.

ALSO READ; നേപ്പാളിലെ കലാപം; നൂറു പേര്‍ അറസ്റ്റില്‍

ഭൂകമ്പത്തില്‍ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാൻഡലെ തകര്‍ന്നടിഞ്ഞു.ഭൂകമ്പത്തില്‍ മ്യാൻമറിലെ മണ്ഡലായിലെ പ്രശസ്തമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു. ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്താടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്.

ENGLISH NEWS SUMMARY: The death toll from Friday’s earthquake in Myanmar has crossed 1,600. 1,644 deaths have now been officially confirmed. 3,408 people have been injured. Rescue operations are ongoing in the affected areas. With this, it is reported that the death toll may rise further

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News