ഓങ് സാൻ സൂ ചിയെ ഉടൻ മോചിപ്പിക്കും, ചെയ്ത കുറ്റങ്ങൾക്ക് മാപ്പ് നൽകി മ്യാന്മർ പട്ടാള ഭരണകൂടം

മ്യാന്മർ മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിയെ വീട്ടു തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കുമെന്ന് മ്യാന്മർ പട്ടാള ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായി സൂ ചിയ്ക്കും രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും സൂ ചിയെ മോചിപ്പിക്കുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു.

ALSO READ: പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വര്‍ദ്ധനവുമായി പാക്കിസ്ഥാൻ

രാജ്യത്ത് പട്ടാള അട്ടിമറി നടന്ന 2021 ഫെബ്രുവരി 1 മുതൽ സൂ ചി ഏകാന്തതടവിലാണ്. കഴിഞ്ഞ ആഴ്ച ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മുൻ ഭരണാധികാരിയെ മാറ്റിയിരുന്നു. വീട്ടു തടങ്കലിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ പട്ടാള ഭരണകൂടം സൂ ചിയ്ക്ക് മാപ്പു നൽകിയതായി അറിയിച്ചിരിക്കുന്നത്. 1991ലെ നൊബേൽ ജേതാവായ സൂ ചിക്കെതിരെ അഴിമതി, രാജ്യദ്രോഹം തുടങ്ങി 18 കേസുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News