മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍, ഒളിച്ചിരുന്നത് ചുടുകാട്ടില്‍

മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പോയ മുഖ്യപ്രതികളില്‍ ഒരാളായ മുത്തുകുമാറും പിടിയിലായി. ചുടുകാട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. തമിഴ്‌നാട് വിരുതനഗര്‍ ശ്രീവിള്ളിപുത്തൂരില്‍ നിന്നാണ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. മുത്തുകുമാര്‍ കൊടുംക്രിമിനലാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി.

ALSO READ: പുത്തന്‍ അനുഭവമാകാന്‍ ടാറ്റ മോട്ടേഴ്‌സിന്റെ പഞ്ച് ഇവി

ഡിസംബര്‍ 30-ന് വൈകിട്ടാണ് മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കടയ്ക്കുള്ളിലെ മുറിയില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം.

ALSO READ:  പേരിലെ വ്യത്യസ്തത രുചിയിലും; ഇതാ ഒരു വെറൈറ്റി ഇറ്റാലിയൻ ആൽഫ്രെഡോ മാഗി

വൈകീട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കാണുന്നത്. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന എട്ടുപവന്റെ സ്വര്‍ണമാലയടക്കം മോഷണംപോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News