പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത: ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത. സുഹൃത്തുക്കൾ മയക്കുമരുന്ന് നൽകിയതാണെന്നാണ് സംശയം. ഇർഫാന്റെ മരണത്തിൽ എക്സൈസും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെയാണ് ഇർഫാൻ മരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആറോടെ വീട്ടിൽ നിന്ന് പോയ ഇർഫാനെ ഏഴുമണിയോടെ വീട്ടിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ ഇർഫാൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചില സുഹൃത്തുക്കൾ തനിക്ക് മയക്കുമരുന്ന് നൽകിയെന്ന് ഇർഫാൻ പറഞ്ഞതായി മാതാവ് റജുല കൈരളിന്യൂസിനോട് പറഞ്ഞു.

പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇർഫാന്റെ ആരോഗ്യ സ്ഥിതി പുലർച്ചെ രണ്ടു മണിയോടെ വീണ്ടും മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കഠിനംകുളം പൊലീസും എക്സൈസ് വിഭാഗവും അന്വേഷണമാരംഭിച്ചു. വീട്ടിൽ നിന്നും ഇർഫാനെ കൂട്ടിക്കൊണ്ടുപോയ സുഹൃത്ത് അടക്കം 5 പേരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖബറടക്കി. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മാത്രമെ മയക്കുമരുന്നിന്റെയോ മറ്റ് രാസ വസ്തുക്കളുടെ സാന്നിധ്യം ശരീരത്തിനകത്ത് ഉണ്ടോയെന്നതിൽ വ്യക്തത വരുത്താൻ കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News