
ജീവിതത്തിൽ ശാരീരികാരോഗ്യത്തെ പോലെ വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ് മാനസികാരോഗ്യത്തേയും. മികച്ച ജീവിതം നയിക്കുന്നതിന് ആരോഗ്യമുള്ള ശരീരം പോലെ തന്നെ ആരോഗ്യമുള്ള മനസ്സും അത്യന്താപേക്ഷിതമാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ പലപ്പോഴും ആളുകൾ പുലർത്താറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റി പരിശോധിക്കാം.
സാങ്കേതികവിദ്യ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

സാങ്കേതികവിദ്യ, മൊബൈൽ ഉപഭോഗം മുതലായ കാര്യങ്ങൾ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമായാണ് പലരും കണക്കാക്കുന്നത്. എന്നാൽ ടെലിതെറാപ്പി, AI ചാറ്റ് പിന്തുണ, VR എക്‌സ്‌പോഷർ മുതലായ കാര്യങ്ങൾല പലപ്പോഴും മനുഷ്യരെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ സഹായിക്കുകയാണ് ചെയ്യുന്നത്. സാങ്കേതികവിദ്യ വില്ലനല്ല അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.
മനഃശക്തിയുള്ളവർക്ക് തെറാപ്പി ആവശ്യമില്ല

മനഃശക്തിയുള്ളവർക്ക് തെറാപ്പിയുടെയോ മറ്റു പിന്തുണയുടെയോ ആവശ്യമില്ല എന്ന് കരുതുന്നവരുണ്ട്. തെറാപ്പി ബലഹീനതയല്ല അത് സ്വയം പരിപാലക്കുന്നതാണ്. അതിനാൽ കൃത്യമായ സമയത്ത് പിന്തുണ തേടുന്നത് ധീരമായ നടപടിയാണ്.
മരുന്ന് അവസാന ആശ്രയമായിരിക്കണം

മാനസികാരോഗ്യത്തിന് മരുന്ന് കഴിക്കേണ്ടത് അവസാന പടിയായി ചെയ്യേണ്ട കാര്യമാണ് എന്ന് കരുതിയിരിക്കുന്നവരുണ്ട്. എന്നാൽ ഇതൊരു തെറ്റിദ്ധാരയാണ്. ശാരീരികാരോഗ്യത്തിന് മരുന്ന് കഴിക്കുന്നത് പോലെ തന്നെയാണ് മാനസികാരോഗ്യത്തിനും മരുന്ന് സേവിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here