
എൻ.എം. വിജയൻ മരണത്തിലെ പ്രധാന കാരണക്കാരനായ ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയാക്കാനൊരുങ്ങുന്ന കോൺഗ്രസ് നേതൃത്വത്തിനും പ്രയങ്ക ഗാന്ധിക്കുമെതിരെ എൻ എം വിജയന്റെ കുടുംബം രംഗത്ത്. അന്ന് പ്രിയങ്ക ഗാന്ധി നൽകിയ വാഗ്ദാനത്തിന് ഇത്രയും വിലയേ ഉണ്ടായിരുന്നുള്ളോ? അച്ഛനെ നഷ്ടപ്പെട്ട മകളുടെ വേദന നിങ്ങൾക്ക് അറിയുമെന്ന വിശ്വാസത്തോടെ, അടച്ച മുറിയിൽ കണ്ണീരോടെ ഞങ്ങളുടെ കുടുംബം പരാതി പറഞ്ഞിരുന്നു. പ്രതി പട്ടികയിൽ ഉള്ള ഒരാളെ സംരക്ഷിക്കാൻ മാത്രമാണോ നിങ്ങൾ വയനാട്ടിൽ വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചത്? പൊലീസ് കുറ്റപത്രത്തിൽ പ്രതിയായ ഐ സി ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയായി വാഴിക്കാൻ നിങ്ങൾ തയ്യാറെടുക്കുന്നു എന്ന് കേൾക്കുമ്പോൾ തകരുന്നത് ഞങ്ങളുടെ പ്രതീക്ഷയാണ്. നീതി ഉറപ്പാക്കും, എൻറെ അച്ഛന്റെയും അനിയന്റെയും മരണത്തിന് കാരണക്കാരായവരെ മാറ്റിനിർത്തും എന്നുള്ള വാഗ്ദാനങ്ങൾ പാലിച്ചില്ല എന്ന് തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് വാട്ട്സാപ്പ് സന്ദേശത്തിലൂടെ കുടുംബം പുറത്ത് വിട്ടിരിക്കുന്നത്.
Also read : എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ജോലി സംരക്ഷണം: സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്ന് കെ എസ് ടി എ
പ്രിയങ്ക നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല.ഐസി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഒരുങ്ങുമ്പോൾ എൻ എം വിജയനോടും കുടുംബത്തോടും കാണിക്കുന്നത് വഞ്ചനയാണ്. പണം ഉപയോഗിച്ച് എം എൽ എ ആകുമെന്നും മന്ത്രി ആകുമെന്നും ഐ സി ബാലകൃഷ്ണൻ പറയാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ കേസ് തന്നെ ഇല്ലാതാക്കുമെന്നും അയാൾ പ്രതികരബുദ്ധിയോടെ കുടുംബത്തിന് നേരെ തിരിയുമെന്നും എൻ എം വിജയൻറെ മരുമകൾ പറഞ്ഞു. കോൺഗ്രസ് ഇതുവരെ പണം തന്നു തീർത്തിട്ടില്ല. കള്ള പ്രചാരണം നടത്തുന്നു. ഐസി ബാലകൃഷ്ണൻ സ്ഥാനാർഥി ആയാൽ കുടുംബം രംഗത്തിറങ്ങുമെന്നും എം എൻ വിജയന്റെ മരുമകൾ കൈരളി ന്യൂസിനോട് പത്മജ പത്മജ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

