എൻഎം വിജയന്റെ ആത്മഹത്യ: നേതാക്കളെ വെള്ളപൂശി കെപിസിസി സമിതി പ്രാഥമിക റിപ്പോർട്ട്

KPCC

എം എൻ വിജയന്റെ ആത്മഹത്യാ പ്രേരണ കേസിൽ പ്രതികളായ കോൺ​ഗ്രസ് നേതാക്കളെ പിന്തുണച്ച് കെപിസിസി സമിതി പ്രാഥമിക റിപ്പോർട്ട്. പ്രതികളെ സംരക്ഷിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന നിലപാടാണ് കോൺ​ഗ്രസ് നേതൃത്വം കൈകൊള്ളുന്നതെന്ന് തെളിയിക്കുന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് പുറത്തുവന്നു.

എൻ എം വിജയന്റെ ആത്മഹത്യയിൽ കുടുംബത്തിനുള്ള പരാതി ന്യായമാണെന്ന് പറയുന്നതാണ് കെപിസിസി സമിതി പ്രാഥമിക റിപ്പോർട്ട്. അങ്ങനെ പറയുമ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പാർട്ടി നേതൃത്വം മതിയായ ജാഗ്രത കാട്ടിയില്ല എന്ന് റിപ്പോർട്ട് പറയുമ്പോഴും എം എൻവിജയൻറെ മരണത്തിൽ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടോ എന്ന കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

Also Read: ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ

കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണം എന്നും നാലംഗ സമിതി റിപ്പോർട്ടിൽ പറയുന്നുണ്ട്. അപ്പോഴും എം എൻ വിജയന്റെ മരണത്തിൽ നീതി പൂർവമായ നിലപാട് സ്വീകരിക്കാൻ കോൺ​ഗ്രസിന് സാധിച്ചിട്ടില്ല.

സഹകരണ മേഖലയിൽ മോശം പ്രവണതകൾ ഉണ്ടെന്നും സമിതി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സഹകരണ മേഖലയിലെ നിയമനങ്ങളിൽ പാർട്ടിയുടെ ഇടപെടൽ ഉണ്ടാകണമെന്നും പാർട്ടി നേതൃത്വം മതിയായ ജാഗ്രത കാട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Also Read: എൻ എം വിജയന്റെ മരണം; എം പിയുടെ സ്റ്റാഫ് അംഗങ്ങളുടെ മൊഴിയെടുത്ത്‌ വിജിലൻസ്‌

അതേസമയം, കെപിസിസി സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചെന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ പ്രതികരിച്ചു. റിപ്പോർട്ടിലെ വിശദാശംങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News