എൻ പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത; അന്വേഷണക്കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി കെപിസിസി

കെപിസിസി ട്രെഷറർ അഡ്വ എൻ പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹതയെത്തുടർന്നുള്ള അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ട് പൂഴ്ത്തി കെപിസിസി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതാപചന്ദ്രന്റെ മകൻ നൽകിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. റിപ്പോർട്ടിൽ മരണത്തിന് പിന്നിൽ കെപിസിസി സെക്രട്ടറിയെന്ന് വ്യക്തമായതിന് പിന്നാലെയാണ് കെ സുധാകരൻ റിപ്പോർട്ട് പൂഴ്ത്തിയത്.

ALSO READ: കേരളത്തിലെ ജനാധിപത്യരാഷ്ട്രീയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം; എം എ ബേബി

ടിയു രാധാകൃഷ്ണന്‍, വിനോദ് കൃഷ്ണന്‍, ആര്‍.വി.രാജേഷ് എന്നിവരെ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി. കെപിസിസിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും റിപ്പോർട്ടിൽ തെളിവുകൾ ലഭിച്ചു. ഗൂഡാേലാചനക്ക് പിന്നില്‍ കെപിസിസി സെക്രട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെപിസിസി അംഗങ്ങളുടെ ഗുരുതര ക്രമക്കേടുകൾ തെളിഞ്ഞെങ്കിലും റിപ്പോർട്ട് കെപിസിസിക്കുള്ളിൽ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ് നേതൃത്വം.

ALSO READ: പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്; ജിലുമോളെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News