കേരളീയത്തിൻ്റെ സെക്രട്ടറി ജനറൽ ആയിരുന്ന എൻ ആർ ഹരികുമാർ അന്തരിച്ചു

N R Harikumar

പി വി അബ്ദുൾവഹാബ് പ്രസിഡൻ്റായ ഗ്ലോബൽ കേരളം ഇനിഷിയേറ്റീവ്‌ – കേരളീയത്തിൻ്റെ സെക്രട്ടറി ജനറൽ ആയിരുന്ന എൻ ആർ ഹരികുമാർ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തിരുവനന്തപുരത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ഹരികുമാർ. മികച്ച സംഘാടകനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഹരികുമാർ ബാല്യകാലം മുതൽ പൊതു പ്രവർത്തനത്തിൽ വ്യാപൃതനായി. ബാലസംഘത്തിൻ്റെ ജില്ലാ സെക്രട്ടറിയായാണ് പൊതു പ്രവർത്തനത്തിലേക്കെത്തിയത്.

Also Read: വി എസിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

എയിഡ്സ് ബാധിതരുടെ പുനരധിവാസത്തിനായി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചത് ഹരികുമാറിനെയും കേരളീയത്തേയയും കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനാക്കി.

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ ചുമതലക്കാരനായിരുന്നു. ഭാര്യ കെ. ദേവി (കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാ സ്‌ട്രക്ചർ ഫിനാൻസ് കോര്പറേഷൻ മുൻ എം ഡി) മകൾ: അമൂല്യ, മരുമകൻ: ഗൗതം.

സംസ്കാരം ജൂൺ 26 വ്യാഴാച്ച വൈകുന്നേരം 5നു ശാന്തി കവാടത്തിൽ.

കൈരളി ടി വിക്ക് വേണ്ടി ജനറൽ മാനേജർ ബി സുനിൽ, എ ജെ പീറ്റർ, സന്ദീപ് നായർ തുടങ്ങിയവർ അന്തിമോപചാരമർപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News