പാര വച്ച് തോൽപ്പിച്ചത് വി എസ് ശിവകുമാർ;എൻ ശക്തന്റെ ശബ്ദരേഖ പുറത്ത്

പരാതികൾക്ക് പിന്നാലെ പരാതി, സമൂഹമാധ്യമങ്ങളിൽ എൻ ശക്തൻ്റെ ശബ്ദരേഖ പ്രചരിക്കുന്നു. തെരഞ്ഞെടുപ്പിലെ തന്റെ തോൽവിയ്ക്ക് പിന്നിൽ വി എസ് ശിവകുമാറാണെന്ന് വ്യക്തമാക്കുന്ന ഓഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വി എസ് ശിവകുമാർ പാര വെച്ച് തോൽപ്പിക്കുന്നയാൾ ആണെന്ന് ആണ് പ്രചരിക്കുന്ന ശബ്ദ രേഖയിൽ എൻ ശക്തൻ പറയുന്നത്. തന്റെ തോൽവിയ്ക്ക് പിന്നിലും ശിവകുമാറാണെന്നും എൻ ശക്തൻ വ്യക്തമാക്കി. കോൺഗ്രസ് വിട്ട് മറ്റ് പാർട്ടിയിലേക്ക് താൻ എപ്പോൾ ചെന്നാലും അവർ സ്വീകരിക്കുമന്ന് തനിക്ക് ഉറപ്പാണെന്നും ഓഡിയോയിൽ പറയുന്നുണ്ട്. പ്രചരിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിന് പിന്നാലെ ശക്തൻ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ്.

ജില്ലയിലെ കോൺഗ്രസിന്റെ നാശത്തിന് പിന്നിലെ കാരണം ശിവകുമാറാണെന്നും ഓഡിയോയിൽ എൻ ശക്തൻ വാദിക്കുന്നുണ്ട്. പാർട്ടിയ്ക്ക് എതിരെ തുറന്നടിക്കുന്ന എൻ ശക്തന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News