
നെയ്യാറ്റിൻകരയിൽ മുതിർന്ന നേതാവ് എൻ. ശക്തനെ തഴഞ്ഞതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. നെയ്യാറ്റിൻകരയിൽ സ്ഥാനാർത്ഥിയായി ശക്തനെ പരിഗണിക്കില്ലെന്ന് നേതൃത്വം അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഇദ്ദേഹം രംഗത്തെത്തിയത്.
റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ശക്തൻ അറിയിച്ചു. തന്നെ പാർട്ടി പറഞ്ഞ് വഞ്ചിച്ചെന്ന് വ്യക്തമാക്കിയ ശക്തൻ തന്നെ പാർട്ടിക്ക് വേണ്ടെങ്കിൽ
തനിക്ക് പാർട്ടിയെയും വേണ്ടെന്ന് പറഞ്ഞു. വാർത്താസമ്മേളനം വിളിച്ച് പാർട്ടി പദവികൾ രാജിവെയ്ക്കുമെന്നും അദ്ദേഹം അറിയച്ചു.
ALSO READ: സ്ഥാനാർത്ഥിനിർണയം: തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ അനിശ്ചിതത്വം, പിൻഗാമിയെ നിർദേശിച്ച് സിറ്റിംഗ് എംഎൽഎ കെ ബാബു
നെയ്യാറ്റിൻകരയിൽ ശക്തനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് നേതൃത്വം ആദ്യം പറഞ്ഞിരുന്നത്. പിന്നാലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ആരംഭിച്ചതായി ശക്തൻ പറയുന്നു. നെയ്യാറ്റിൻകരയിൽ തന്റെ പ്രവർത്തനം പകുതി നിലയിലായി. ചുവരെഴുത്തിന് 8 ലക്ഷം രൂപ പ്രവർത്തകർക്ക് നൽകി. പോസ്റ്റർ പ്രിന്റിങ്ങും പൂർത്തിയാക്കിയെന്ന് പറഞ്ഞ എൻ ശക്തൻ ഇനി പിന്നോട്ടില്ല എന്നും വ്യക്തമാക്കി.
നിയസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കോൺഗ്രസിൽ പൊട്ടിത്തെറികളും തമ്മിൽത്തല്ലും തുടരുകയാണ്. സ്ഥാനാർത്ഥി നിർണയവും എങ്ങും എത്തിയിട്ടില്ല. നിലവിൽ 31 ഓളം പേരുടെ കാര്യത്തിൽ മാത്രമാണ് തീരുമാനം ആയതെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

