മന്ത്രിക്ക് തെറ്റിയാൽ ‌വകുപ്പിനും തെറ്റുമല്ലോ! പരീക്ഷാഭവൻ്റെ ഉത്തരവിൽ പോലും അക്ഷരത്തെറ്റ്

Typo in Kerala Pareeksha Bhavan Order

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്ലസ് ടു ഫല പ്രഖ്യാനം നടത്തിയപ്പോഴുണ്ടായ നാക്കുപിഴ ഏറെ വിവാദമായിരുന്നു. 2,90,398 എന്ന് പറയുന്നതിന് പകരം മന്ത്രി പറഞ്ഞത് രണ്ട് ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട് എന്നായിരുന്നു. അന്നതേറെ ചർച്ചയാവുകയും ചെയ്തു.

ഇപ്പോഴിതാ മന്ത്രിയുടെ വകുപ്പിനും തെറ്റ് പറ്റിയിരിക്കുന്നു. പരീക്ഷാഭവൻ്റെ ഉത്തരവിലാണ് അക്ഷരത്തെറ്റും കയറിക്കൂടിയത്. അതും ടൈറ്റിലിൽ തന്നെ. പരീക്ഷാ ഭവൻ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) സംബന്ധിച്ച ഉത്തരവിലാണ് അമളി പറ്റിയത്. വളരെ അടിയന്തരം എന്ന് എഴുതുന്നതിന് പകരം എഴുതിയത് ഒളരെ അടിയന്തരം എന്ന്.

ALSO READ: ‘മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചയാൾക്ക് മുഖ്യമന്ത്രി ഓഫീസിലേക്ക് എളുപ്പം കയറി ചെല്ലാന്‍ കഴിയുന്നത് സങ്കടകരം’; വി.ഡി സതീശനെ ഷാജന്‍ സ്‌കറിയ സന്ദര്‍ശിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി

ഏതായാലും ഈ അക്ഷരപ്പിശക് സമൂ​ഹ മാധ്യമങ്ങളിലടക്കം ചർച്ചയായി കഴിഞ്ഞു. മന്ത്രിക്ക് തെറ്റിയാൽ ‌വകുപ്പിനും തെറ്റുമല്ലോ എന്നാണ് മിക്കവരുടെയും പ്രതികരണം. മന്ത്രി തന്നെ തെറ്റ് പറയുമ്പോൾ ഉദ്യോ​ഗസ്ഥർക്ക് തെറ്റ് പറ്റിയാൽ കുറ്റം പറയാൻ പറ്റില്ലെന്ന് പറയുന്നവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News