കാര്‍ഷികവൃത്തിയിലൂടെ മാത്രം വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും

nabard

കാര്‍ഷിക വൃത്തിയിലൂടെ മാത്രം വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും.നബാര്‍ഡ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക വരുമാനം ഉയര്‍ന്നത്.25.5 ശതമാനത്തില്‍ നിന്ന് 80.3 ശതമാനമായാണ് വര്‍ധന. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ബീഹാര്‍ ,തൃപുര എന്നിവിടങ്ങളില്‍ കാര്‍ഷിക വരുമാനത്തില്‍ ഇടിവുണ്ടായതായും സര്‍വേ റിപ്പോര്‍ട്ട്.

നബാര്‍ഡ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് കാര്‍ഷികവരുമാന വര്‍ധനയില്‍ കേരളം ഇടംപിടിച്ചത്..25.5 ശതമാനത്തില്‍നിന്ന് 80.3 ശതമാനയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.കേരളത്തിനൊപ്പം പഞ്ചാബ് ,ഹരിയാന, എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. പഞ്ചാബ് – 31,433 രൂപ, ഹരിയാന – 25,655 രൂപ, കേരളത്തില്‍ – 22,757 രൂപ എന്നിങ്ങനെയാണിത് വര്‍ധനയുണ്ടായത്.

ALSO READ: നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ബീഹാര്‍, തൃപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വരുമാനത്തില്‍ വലിയ ഇടിവുണ്ടായും സര്‍വേഫലം സൂചിപ്പിക്കുന്നു.ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് ഉള്ള അംഗങ്ങളുള്ള കുടുംബങ്ങളുടെ അനുപാതം വര്‍ധിച്ചു.സാമൂഹിക പെന്‍ഷനുകളുള്‍പ്പെടെ ലഭിക്കുന്ന അംഗങ്ങളുള്ള കുടുംബങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത് 2016 ല്‍ 18.9 ശതമാനത്തില്‍ നിന്ന് 2021-’23-ല്‍ 23.5 ശതമാനമായാണ് വര്‍ധിച്ചത്. കാര്‍ഷിക കുടുംബങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്നല്ലാതെയെടുക്കുന്ന വായ്പ 30.3 ശതമാനത്തില്‍ നിന്ന് 23.4 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News