
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച് ഐ വി ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐ എസ് ഒ: 15189-2022 സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം എന്‍ എ ബി എല്‍ അംഗീകാരം ലഭിച്ചു. 2024 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഏറ്റവും ആധുനികമായ ഐ എസ് ഒ: 15189-2022 നിലവാരത്തിലുള്ള എന്‍ എ ബി എല്‍ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
എച്ച് ഐ വി ടെസ്റ്റിങ് ലബോറട്ടറിയില്‍ രോഗികള്‍ക്ക് ഒപി ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യമായി എച്ച് ഐ വി ടെസ്റ്റിങ് ചെയ്തു കൊടുക്കുന്നുണ്ട്. എച്ച് ഐ വി പോസിറ്റീവായ രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്ക് അനിവാര്യമായിട്ടുള്ള സി ഡി 4 ടെസ്റ്റിങ്ങും വൈറല്‍ലോഡ് ടെസ്റ്റിങ്ങും തികച്ചും സൗജന്യമാണ്. ഐ എസ് ഒ:15189-2022 നിലവാരത്തിലുള്ള എന്‍ എ ബി എല്‍ അംഗീകാരമുള്ളതിനാല്‍ ഇവിടെ നിന്നും രോഗികള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ഉള്ളതാണ്.
ALSO READ; ഷുഗർ ക്രേവിങ്‌സ് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലേ? ഈ വിദ്യകൾ പരീക്ഷിച്ച് നോക്കൂ
വിവിധ രോഗങ്ങളുടെ പരിശോധനയ്ക്കുള്ള വിപുലമായ ലാബ് സംവിധാനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനുള്ളത്. നിപ ഉള്‍പ്പെടെയുള്ള വിവിധ വൈറസുകളെ കണ്ടെത്താനുള്ള റീജിയണല്‍ വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വിആര്‍ഡിഎല്‍) പ്രവര്‍ത്തിച്ചു വരുന്നു. രാജ്യത്തെ 10 റീജിയണല്‍ വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളില്‍ ഒന്നാണ് കോഴിക്കോട്ടെ ഈ ലാബ്. നിപ പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ സംവിധാനങ്ങളുള്‍പ്പെടെ ഇവിടെ സജ്ജമാണ്. ബിഎസ്എല്‍ ലെവല്‍ 3 ലാബ് നിര്‍മ്മാണത്തിലാണ്.
പ്രിന്‍സിപ്പാള്‍ ഡോ. സജിത്കുമാറിന്റെ ഏകോപനത്തില്‍ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. അനിത പി.എം., ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ ഇന്ദു പി, ക്വാളിറ്റി മാനേജര്‍ ഡോ. ഷീന കെ, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. മായ സുധാകരന്‍, ഡോ. മിനി, ഡോ. ഫൈറോസ് സിപി, ഡോ. ജയേഷ് ലാല്‍, കൗണ്‍സിലര്‍മാരായ ദീപക് മോഹന്‍, ലിജി പി, റസീന എം. ടെക്‌നീഷ്യന്‍മാരായ ഇന്ദു കെ, ബവിഷ പി,സുജിന പി.കെ, രമ ടി.ടി, സജ്ന സി. എന്നിവരടങ്ങുന്നതാണ് ടീം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here