തനി നാടൻ രസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

RASAM

ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് രസം. കേരളത്തിൽ കൂടാതെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും രസം ആളുകൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ കൈയബദ്ധം പോലും ഒരു പക്ഷേ രസത്തിന്റെ രസം ഇല്ലാതാക്കിയേക്കാം. രസം നല്ല അടിപൊളി ആയി ഉണ്ടാക്കാൻ പറഞ്ഞു തരട്ടെ.

അവശ്യ ചേരുവകൾ

തക്കാളി- 3 എണ്ണം
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കായപ്പൊടി – 4 നുള്ള്
ഉപ്പ് – ആവശ്യത്തിന്
മല്ലി – 4 ടീസ്പൂൺ
ജീരകം – 2 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 9 അല്ലി
പുളി – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
കറിവേപ്പില – 1 തണ്ട്

ALSO READ: പ്രോട്ടീന്‍ പൗഡറുകൾ കഴിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഇടുപ്പെല്ലിന്‌ വരുത്തി വയ്ക്കുക വൻ നാശം; പ്രായമാകുന്നതിന് മുമ്പേ ആ വേദനകളൊക്കെ കൂടെ കൂടും

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ തക്കാളി മുറിച്ചത്, മഞ്ഞൾപൊടി, കായപ്പൊടി, ഉപ്പ്, വെളളം എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. എടുത്തു വെച്ചിരിക്കുന്ന മല്ലി, ജീരകം, കുരുമുളക് എന്നിവ പൊടിച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി കൂടി ചേര്‍ത്ത് ചതച്ചെടുക്കുക. തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ ഒന്നു ഉടച്ച് കൊടുക്കുക. പാകത്തിനു പുളി പിഴിഞ്ഞ് ഒഴിക്കുക. ഇനി പൊടിച്ചു വെച്ച കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കുക. തിളച്ചു കഴിഞ്ഞാൽ മല്ലിയില ചേര്‍ത്ത് അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുക. ഇനി കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News