‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെ വീഡിയോ വൈറലായി. നടനും സംവിധായകനുമായ നാദിര്‍ഷയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരങ്ങളില്‍ ഒരാള്‍’ എന്ന ക്യാപ്ഷനോടെയാണ് നാദിര്‍ഷ വീഡിയോ പങ്കുവെച്ചത്.

Also Read- കുഞ്ഞുങ്ങളുടെ മൃതദേഹം പുതപ്പുകൊണ്ട് പുതച്ചനിലയില്‍; ആ രംഗം ഭയാനകമായിരുന്നു; മലപ്പുറത്തെ നാലംഗ കുടുംബത്തിന്റെ മരണത്തില്‍ കാരണം തേടി പൊലീസ്

കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയില്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോയാണിത്. യൂണിറ്റുകാര്‍ക്കൊപ്പം ഓടിനടന്ന് പണിയെടുക്കുന്ന ജാഫര്‍ ഇടുക്കിയെ വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേര്‍ ജാഫര്‍ ഇടുക്കിയെ അഭിനന്ദിച്ച് രംഗത്തെത്തി.

Also Read- പ്രശസ്തരായ ആ നാല് ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്: വെളിപ്പെടുത്തലുമായി പോൺ സ്റ്റാർ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘സംഭവം നടന്ന രാത്രിയില്‍’. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം. റാഫിയാണ് ചിത്രത്തിലെ നായക വേഷത്തില്‍ എത്തുന്നത്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ് ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News