സമാന്ത ഒരു കഠിനാധ്വാനിയാണ്, ആഗ്രഹിച്ചതെല്ലാം നേടിയെടുക്കും: നാഗചൈതന്യ

തെന്നിന്ത്യന്‍ താരം നാഗചൈതന്യ സിനിമാ പ്രമോഷന്റെ ഭാഗമായി നടത്തിവരുന്ന അഭിമുഖങ്ങളില്‍ പലതും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.പ്രമോഷനുമായി ബന്ധപ്പെട്ട നല്‍കിയ അഭിമുഖത്തിനിടയില്‍ മുന്‍ഭാര്യ സമാന്ത റൂത്ത് പ്രഭുവിനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സാമന്തയില്‍ കാണുന്ന ഏറ്റവും നല്ല ക്വാളിറ്റി എന്താണ് എന്ന ചോദ്യത്തിനാണ് നാഗചൈതന്യ ഉത്തരമേകിയത്.

”സമാന്ത ഒരു ഗോ-ഗെറ്ററാണ്, കഠിനാധ്വാനി. അവളുടെ ദൃഢനിശ്ചയം അതിശയകരമാണ്. അവള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍, അവള്‍ അത് നേടിയെടുക്കും, ? ”എന്നായിരുന്നു നാഗചൈതന്യ മറുപടി നല്‍കിയത്. സാമന്തയുടെ സമീപകാലത്തിറങ്ങിയ ഓ ബേബി, ദി ഫാമിലി മാന്‍ സീസണ്‍ 2 തുടങ്ങിയ പ്രൊജക്റ്റുകള്‍ തനിക്കേറെയിഷ്ടപ്പെട്ടുവെന്നും അഭിമുഖത്തിനിടെ നാഗചൈതന്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News