നാഗചൈതന്യയും ശോഭിത ധൂലിപാലയും ഒന്നാകുന്നു? വിവാഹ നിശ്ചയം ഇന്ന് നടന്നേക്കും

നടൻ നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും ഡേറ്റിംഗ് ആണെന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇവരുടെ വിവാഹ നിശ്ചയം നടക്കാൻ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോളിവുഡ് മാധ്യമങ്ങളങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാ​ഗ ചൈതന്യയുടേയും ശോഭിതയുടേയും ഏറ്റവുമടുത്ത ബന്ധുക്കൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ALSO READ: വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയം: വി ശിവദാസൻ എംപി അടിയന്തിരപ്രമേയനോട്ടീസ് നൽകി

എന്നാൽ വിവാഹനിശ്ചയത്തെ സംബന്ധിച്ച് ഔദ്യോ​ഗിക വിവരമൊന്നും താരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നാ​ഗ ചൈതന്യയും ശോഭിതയും ഒന്നിച്ചുള്ള ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി സാമന്തയായിരുന്നു നാഗ ചൈതന്യയുടെ മുൻഭാര്യ. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021ൽ ഇരുവരും വിവാഹമോചിതരായി.

ALSO READ: വിമാനത്തിൽ പുകവലിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News