ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതില്‍ കൂടുതല്‍ കോച്ചുകള്‍; മലയാളികള്‍ക്കടക്കം ഉപകാരപ്പെടും

vande-bharat

ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍ വന്ദേ ഭാരതില്‍ അധികമായി കോച്ചുകള്‍ അനുവദിച്ചു. നാല് കോച്ചുകള്‍ ആണ് ദക്ഷിണ റെയില്‍വേ കൂടുതല്‍ അനുവദിച്ചത്. ഇതോടെ കോച്ചുകളുടെ എണ്ണം 20 ആയി. ചെയര്‍ കാര്‍ കോച്ചുകളാണ് ഈ വന്ദേ ഭാരതിന് കിട്ടുക.

ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെ 5ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍ 20627) വന്ദേ ഭാരത് ഉച്ചയ്ക്ക് 1.50-ന് നാഗര്‍കോവിലില്‍ എത്തും. 8.50 മണിക്കൂര്‍ ആണ് യാത്രാ ദൈര്‍ഘ്യം. ഈ റൂട്ടിലുള്ള മറ്റുപല ട്രെയിനുകള്‍ക്കും പതിനൊന്നര മണിക്കൂര്‍ വരെയാണ് യാത്രാ സമയം. എ സി ചെയര്‍ കാറിന് 1,760 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 3,240 രൂപയുമാണ് നിരക്ക്. ബുധനാഴ്ചകളില്‍ സര്‍വീസില്ല.

Read Also: പേവിഷബാധയില്‍ ശ്രദ്ധിക്കാന്‍; മൃഗങ്ങളുടെ കടി, പോറല്‍, നക്കല്‍ എന്നിവയേല്‍ക്കുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് ക‍ഴുകണം

തിരിച്ച് നാഗര്‍കോവിലില്‍ നിന്ന് ഉച്ചയ്ക്ക് 2.20-ന് ട്രെയിന്‍ (നമ്പര്‍ 20628) പുറപ്പെടും. രാത്രി 11ന് ചെന്നൈ എഗ്മോറില്‍ എത്തും. 8.40 മണിക്കൂറാണ് യാത്രാ സമയം. മലയാളികള്‍ക്ക് പ്രത്യേകിച്ച്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഇതിന്റെ ഉപകാരമുണ്ടാകും. മലയാളികള്‍ക്ക് നാഗര്‍കോവിലിലെത്തിയാണ് ഇതില്‍ കയറേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News