നായിബ് സുബേദാര്‍ ശ്രീജിത് എം ശൗര്യ ചക്ര,സേന മെഡല്‍ അനുസ് മരണം സംഘടിപ്പിച്ചു

2021 ല്‍ തീവ്രവാദികളോട് ഏറ്റുമുട്ടി രാജ്യത്തിനായ് ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍ നായിബ് സുബേദാര്‍ ശ്രീജിത് എം ശൗര്യ ചക്ര സേനാ മെഡല്‍ രണ്ടാം അനുസമരണ പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് സൈനിക കൂട്ടായ്മ ( സി എസ് കെ ) കൊയിലാണ്ടി അഭയം റസിഡന്‍ഷ്യല്‍ കെയര്‍ ഹോം കൊയിലാണ്ടിയിലെ അന്തേവാസികള്‍ക്കായി ഫോള്‍ഡിംഗ് അഡ്ജസ്റ്റബിള്‍ ബഡുകള്‍ നല്കി.

Also Read: പൊതുസിവില്‍ കോഡ്: വിശാല കൂട്ടായ്മക്കുള്ള അവസരം മുസ്ലിം ലീഗ് കളഞ്ഞുകുളിച്ചു: ഐ.എന്‍.എല്‍

ബഹു: കൊയിലാണ്ടി MLA ശ്രീമതി കാനത്തില്‍ ജമീല ബഡുകള്‍ അഭയം ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി ക്ക് കൈമാറി . പരിപാടിയില്‍ കാലിക്കറ്റ് സൈനിക കൂട്ടായ്മ പ്രസിഡന്റ് റസാഖ് കരുമല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതിന്‍ കുന്ദമംഗലം സംസാരിച്ചു വിമുക്ത ഭടന്‍മാരും സൈനികരും പരിപാടിയില്‍ പങ്കെടുത്തു . അനുസ്മരണ പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായ് ഒരാഴ്ച്ച നീണ്ടുനില്‍ ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മല്‍സവും സംഘടന സംഘടിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News