‘പൃഥ്വിരാജിന് ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം, ഞാൻ അനുഭവിച്ച ദുരിതങ്ങൾ വലിയ നടനിലൂടെ ലോകം കാണുകയാണ്’: നജീബ്

കഴിഞ്ഞദിവസമായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളിൽ എത്തിയത്, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ആടുജീവിതം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. പല റെക്കോർഡുകളും ചിത്രം ഭേദിക്കും എന്നുറപ്പാണ്. ഇപ്പോഴിതാ പൃഥ്വിരാജ് അതിഗംഭീരമായാണ്അഭിനയിച്ചിരിക്കുന്നതെന്നും ചിത്രം കണ്ടിട്ട് തന്റെ കണ്ണുനിറഞ്ഞുപോയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് യഥാർത്ഥ നജീബ്. കൊച്ചിയിലെ വനിതാ–വിനിതാ തിയറ്ററിൽ എത്തിയാണ് നജീബ് ചിത്രം കണ്ടത്.

ALSO READ: ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും

‘‘ഞാനനുഭവിച്ച അതേ രീതിയിൽ തന്നെയാണ് പൃഥ്വിരാജ് സർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. എന്റെ ജീവിതം തിയറ്ററുകളിൽ വരുന്നതിൽ വലിയ സന്തോഷമുണ്ട്. ലോകം മുഴുവൻ എന്നെ അറിയും. ഞാൻ അനുഭവിച്ച ദുരിതങ്ങൾ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാൻ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം എന്നുണ്ടായിരുന്നു. പിന്നീട് കാണാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് .ഞങ്ങൾക്കും ഞങ്ങളുടെ നാട്ടുകാർക്കും അതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നുതന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേർ വിളിക്കുന്നുണ്ട്.ഇതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. പിന്നെ എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്റെ മോന്റെ കുഞ്ഞ് അടുത്തിടെയാണ് മരണപ്പെട്ടത്. ഇപ്പോ അവരുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ വന്നതാണ്. ഇല്ലെങ്കിൽ ഞാന്‍ വരില്ലായിരുന്നു. ഞാന്‍ മാത്രമേ വന്നിട്ടുള്ളു, വീട്ടില്‍ നിന്നും വേറെ ആരും വന്നിട്ടില്ല. ഈ പടം വിജയിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. എല്ലാവരും പോയി കാണണം.’’എന്നും നജീബ് പറഞ്ഞു.

ALSO READ: അടൂരിൽ കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടം; സംഭവത്തിൽ ദുരൂഹതയെന്ന് സംശയം

അതേസമയം സംവിധായകൻ ബ്ലെസി ഇന്ന് ചിത്രം തിയേറ്ററിലെത്തി കാണുന്നില്ലെന്നാണ് വിവരം. റിലീസ് ദിവസം പ്രാർഥനയിൽ കഴിയുകയാണ് ബ്ലെസിയെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംവിധായകന്റെയും എഴുത്തുകാരന്റെയും വാക്കുകൾ സ്വീകരിച്ചാണ് നജീബ് ചിത്രം കാണാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News