ടി പത്മനാഭന്റെ ജീവിതവുമായി ‘നളിനകാന്തി’

ടി പത്മനാഭന്റെ ജീവിതവും കഥകളും പ്രമേയമാക്കി സുസ്മേഷ് ചന്ത്രോത്ത് രചനയും സംവിധാനവും നിർവഹിച്ച ‘നളിനകാന്തി’ സിനിമ പ്രദർശനത്തിന്‌. ജനുവരി ആറിന്‌ രാവിലെ 8.30ന് കണ്ണൂർ സവിത ഫിലിം സിറ്റിയിൽ ആദ്യ പ്രദർശനം നടക്കും. സംസ്ഥാന- ദേശീയ പുരസ്കാര ജേതാക്കളായ സിനിമാപ്രവർത്തകർ പിന്നണിയിൽ പ്രവർത്തിച്ച ചിത്രം ടി കെ ഗോപാലനാണ്‌ നിർമിച്ചത്‌. ടി പത്മനാഭനൊപ്പം അഭിനേതാക്കളും സാങ്കേതികവിദഗ്ധരും പ്രത്യേക ക്ഷണിതാക്കളും ആദ്യപ്രദർശനം കാണാനെത്തും.

ALSO READ: ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ദീപിക പദുകോൺ

ഇന്നും എഴുത്തിൽ സജീവമായി തുടരുന്ന മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായിയിട്ടാണ് സിനിമയാക്കുന്നത്. സുസ്മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘നളിനകാന്തി’യില്‍ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോള്‍, രാമചന്ദ്രന്‍, പത്മാവതി, കാര്‍ത്തിക് മണികണ്ഠന്‍, ശ്രീകല മുല്ലശ്ശേരി എന്നിവരും ഒന്നിക്കുന്നു.

ALSO READ: സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് കൊല്ലത്തിന്റെ മണ്ണിലേക്ക്

മലയാളസാഹിത്യത്തിലും ഇന്ത്യന്‍ സാഹിത്യത്തിലും കഥകള്‍ മാത്രമെഴുതി തന്റേതായ സ്ഥാനം ഉറപ്പിച്ച ടി. പത്മനാഭന്റെ നിരവധി കഥകള്‍ സിനിമയായിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്. കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരം കേരള ജ്യോതി, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങിയ അവാർഡുകൾ നേടിയ എഴുത്തുകാരനാണ് ടി. പത്മനാഭന്‍. ധിക്കാരിയെന്നും നിഷേധിയെന്നും ജീവിതത്തിൽ കേള്‍പ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളുമാണ് നളിനകാന്തിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നളിനകാന്തി സുസ്മേഷ് ചന്ത്രോത്ത് പൂര്‍ത്തിയാക്കുന്നത് മൂന്നുവര്‍ഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here