ഈ വെബ്സൈറ്റ് കാണാതെ പോകരുത്! ഇടതു സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്തുകാട്ടി ‘നല്ലകാലം’

കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തെ ആകമാനം ഞെട്ടിക്കുന്ന വികസന, ജനക്ഷേമ പ്രവർത്തനങ്ങളാണ് ഇടതുപക്ഷ ജനക്ഷേമ സർക്കാർ കാഴ്ചവച്ചിരിക്കുന്നത്. വലതുപക്ഷ ദുർഭരണത്തിൽ തകർച്ചയിലേക്കു നീങ്ങിയ ഇരുണ്ടകാലത്തിനു വിടപറഞ്ഞ കേരളം പിന്നെ നടത്തിയത് വികസനകുതിപ്പ് തന്നെയായിരുന്നു. സമസ്ത മേഖലകളിലും മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള ജനകീയ സർക്കാർ നടത്തിയ ജനക്ഷേമപ്രവർത്തനങ്ങളുടെ നേർചിത്രം വരച്ചു കാട്ടുകയാണ് “നല്ലകാലം” (https://nallakalam.in/) എന്ന വെബ്സൈറ്റ്.

യുഡിഎഫ് ഭരണമെന്ന ഇരുണ്ട കാലത്തിനു ശേഷം ഇടതുഭരണം കേരളത്തിൽ നല്ലകാലം എങ്ങനെ തിരിച്ചു കൊണ്ടുവന്നുവെന്നാണ് ഈ വെബ്സൈറ്റ് രേഖകൾ സഹിതം കാണിച്ചു തരുന്നത്. ക്ഷേമപെൻഷൻ, ലൈഫ്മിഷൻ പദ്ധതി, രാജ്യത്താദ്യമായി അതിദാരിദ്ര്യ നിർമാർജനം ചെയ്തത്, പ്രകൃതി ദുരന്തങ്ങളെ ഒറ്റക്കെട്ടായി അതിജീവിച്ചത് മുതലായ ഒറ്റവാക്കിൽ പറഞ്ഞവസാനിക്കുവാൻ പറ്റാത്ത അനവധി ക്ഷേമപ്രവർത്തനങ്ങളുടെ നേർസാക്ഷ്യം ആണ് വെബ്‌സൈറ്റിൽ ലഭ്യമാകുന്നത്.

Also Read: സീറ്റ് കോഴ വിവാദം: ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം

ഇടതുജനകീയ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളോടൊപ്പം ഈ മുന്നേറ്റങ്ങളെ തടയാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷം നടത്തിയ നീക്കങ്ങളും അതിനെ ഇച്ഛാശക്തി കൊണ്ട് ഇടതുമുന്നണി മറികടന്നതും വെബ്‌സൈറ്റിൽ നിന്നും മനസിലാക്കുവാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News