ഫ്‌ളോറര്‍ വര്‍ക്ക് ഡ്രസില്‍ ലണ്ടന്‍ വീഥികളില്‍ നമിത പ്രമോദ്

മലയാളികളുടെ ഇഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് നമിത പ്രമോദ്. 2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത സിനിമ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ‘പുതിയ തീരങ്ങള്‍’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’, ‘വിക്രമാദിത്യന്‍’, ‘അമര്‍ അക്ബര്‍ അന്തോണി’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഇപ്പോഴിതാ വീണ്ടും ഒരു റീല്‍ പങ്കുവയ്ക്കുകയാണ് നമിത. വെസ്റ്റേണ്‍ ഡ്രെസ്സ് അണിഞ്ഞ് സ്‌റ്റൈലിഷായാണ് നമിത ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള കളര്‍ ഡ്രസില്‍ നീല ഫ്‌ളോറര്‍ വര്‍ക്കുള്ള ഡ്രസാണ് നമിത അണിഞ്ഞിരിക്കുന്നത്. ഒപ്പം ഒരു ക്യാപും നമിത അണിഞ്ഞിട്ടുണ്ട്.

വിനില്‍ സ്‌ക്കറിയ വര്‍ഗ്ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘രജ്‌നി’ ആണ് നമിതയുടെ പുതിയ ചിത്രം. കാളിദാസ് ജയറാം പ്രധാന വേഷത്തിനെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഈയടുത്താണ് പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News