നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

nandagovindam bhajans thrissur

ഇ.ബി സിഗ്നേച്ചർ ഏപ്രിൽ 11 ശനിയാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസ് റോഡിൽ സ്മാർട്ട് ഡ്രൈ ക്ലീനേഴ്സിന്റെ എതിർവശത്ത് ആരംഭിച്ചു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

Also read : സ്ഥാനാർഥികൾ എവിടെ സതീശാ ? മുന്നണിക്കുള്ളിലെ സീറ്റ് ധാരണ പോലും തീരുമാനം ആകാതെ യുഡിഎഫ്

നഗരസഭ ചെയർമാൻ എം.പി ജാക്സൺ അധ്യക്ഷത വഹിച്ചു. ഇ.ബി സിഗ്നേച്ചർ ലോഗോ പ്രകാശനം മുൻ ഗവ.ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി അഡ്വ. കെ.ജി അനിൽകുമാർ നിർവഹിച്ചു. പ്രചരണ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഇടവേള ബാബു സ്വാഗതവും, സി.ഇ.ഒ ഇസ മുല്ലാലി നന്ദിയും പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News