ആരോഗ്യത്തിന് ഗുണകരം നാരങ്ങ വെള്ളം; പക്ഷേ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്

Lemon Water

പുറത്ത് പോയാൽ ചായ കഴിഞ്ഞാൽ നാം ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയമാണ് നാരങ്ങ വെള്ളം. ക്ഷീണം അകറ്റുന്നത് മുതൽ പ്രതിരോധ ശേഷി വർധിക്കുന്നത് വരെ കുറെയേറെ ഗുണങ്ങളുണ്ട് നാരങ്ങ വെള്ളത്തിന്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നാരങ്ങവെള്ളം ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ അതിന്റെ ഉപയോഗരീതി അതിലും പ്രധാനമാണ്. ഗുണങ്ങൾ ഏറെയുള്ള ഇവ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ ഊഹിക്കാവുന്നതിനു അപ്പുറമാണ്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, സിട്രിക് ആസിഡ്, ധാതുക്കൾ എന്നിവയാണ് നാരങ്ങയിൽ അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കുകയും പോഷകമൂല്യം വർധിക്കുകയും ചെയ്യുന്നു. നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശം നിലനിർത്താനും കഴിയുന്നു.

ALSO READ:മഴക്കാലത്ത് തൈര് കഴിക്കാം; എന്നാൽ, ഈ ഭക്ഷണങ്ങളുടെ കൂടെ വേണ്ടേ വേണ്ട

ഭക്ഷണത്തിന് ശേഷം എന്തിനാണ് നാരങ്ങ വെള്ളം കുടിക്കുന്നതെന്ന് അറിയാമോ? നാരങ്ങയിലെ ആസിഡ് ​ദഹനക്കേട്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ചർമ്മത്തിന്റെ സൗന്ദര്യം വർധിക്കുന്നു. എന്നിരുന്നാലും നാരങ്ങവെള്ളത്തിന് അതിന്റെതായ പാർശ്വഫലങ്ങളും ഉണ്ട്. നാരങ്ങയിൽ അസിഡിറ്റി ഉള്ളതിനാൽ അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. എന്നാൽ ചിലർക്ക് മറ്റു തരത്തിലാണ് ബാധിക്കുന്നത്. എങ്ങനെയെന്നാൽ നാരങ്ങാവെള്ളം കുടിച്ചതിന് ശേഷം അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറ്റിൽ അസ്വസ്ഥത എന്നിവ ഉണ്ടാകുന്നു. അതിനാൽ നാരങ്ങവെള്ളം എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയില്ല. അമിതമായി നാരങ്ങ ഉപയോഗം ഒഴിവാക്കണം, കാരണം ഇത് അസിഡിറ്റിക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News