ഭയ്യാ ഭയ്യാ… ഈ കൂട്ടുകെട്ട് നല്ലതിനോ? മോദിയെൻ്റെ അടുത്ത സു​ഹൃത്തെന്ന് ട്രംപ്

modi trump

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദിയുടെ അമേരിക്കൻ വിധേയത്വം ചർച്ചയാകുന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. ട്രംപിൻ്റെ പല നയങ്ങളും അനുകരിക്കാൻ ശ്രമിക്കുന്നതിനൊപ്പം അമേരിക്കൻ നയങ്ങളോട് വിധേയപ്പെട്ട് പോകുന്ന നിലപാടു കൂടിയാണ് മോദി സ്വീകരിക്കാറുള്ളത്.

ഏറ്റവും ഒടുവിൽ ഇന്ത്യ അനുഭവിക്കുന്ന ഇന്ധന പ്രതിസന്ധിയും വിലക്കയറ്റവുമെല്ലാം മോദിയുടെ വിധേയത്വത്തിൻ്റെ ഭാ​ഗമായിക്കൂടെയാണ്. മോദിയുമായുള്ള ബന്ധത്തെപ്പറ്റി ട്രംപ് പറഞ്ഞിരിക്കുന്നത് അമേരിക്കയിൽ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടാണ്. അമേരിക്കയും ഇന്ത്യയും തമ്മിൽ ഉടൻ തന്നെ വ്യാപാരക്കരാർ ഉണ്ടാകുമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്. ആ കരാർ എന്തായിരിക്കുമെന്ന ആശങ്ക ഇതോടെ വിദ​ഗ്ധർ അറിയിച്ചിട്ടുമുണ്ട്.

Also read: ക്യൂബയിൽ സമ്മർദ്ദതന്ത്രങ്ങള്‍ തുടർന്ന് അമേരിക്ക; പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ

“എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്, ഞങ്ങൾ തമ്മിൽ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടേത് മികച്ചൊരു ബന്ധമാണ്,”എന്നാണ് ട്രംപ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News