ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി പാമ്പിനോട് ഉപമിച്ചു; സുഭാഷ് ചന്ദ്ര ഗാർഗ്

മുൻ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പാമ്പിനോട് ഉപമിച്ചതായി ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ്. ‘പണക്കൂനയ്ക്ക് മീതെയിരിക്കുന്ന പാമ്പ്’ എന്ന് നരേന്ദ്ര മോദി ഊർജിത് പട്ടേലിനെ വിശേഷിപ്പിച്ചെന്ന് ഗാർഗ് തന്റെ ‘വീ ഓൾസോ മെയ്ക്ക് പോളിസി’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ALSO READ:മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖ ലഭ്യമാക്കണം: സുപ്രീംകോടതി

2018 ഫെബ്രുവരിയോടെ അന്നത്തെ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഊർജിത് പട്ടേലിനോട് കേന്ദ്രസർക്കാരിനുള്ള അനിഷ്ടം രൂക്ഷമായത്. ദേശസാത്കൃതബാങ്കുകൾക്ക് മേലുള്ള നിയന്ത്രണാധികാരം നീക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നുള്ള വിമർശനം ഊർജിത് പട്ടേൽ ഉയർത്തിയതോടെ പട്ടേലും സർക്കാരും തമ്മിലുള്ള ഭിന്നതയ്ക്ക് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് ബോണ്ടുകൾ പുറത്തിറക്കാനുള്ള അധികാരം റിസർവ് ബാങ്കിനു മാത്രമായിരിക്കണമെന്നും ഉർജിത് നിർബന്ധം പിടിച്ചതും കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചു.

ALSO READ:രാത്രി മുഴുവന്‍ എ.സി ഓണാക്കിയിട്ടു; തണുത്തുറഞ്ഞ് മരിച്ചത് രണ്ട് നവജാത ശിശുക്കള്‍; ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

കുറഞ്ഞ താങ്ങുവില ഉയർത്താനുള്ള സർക്കാർ തീരുമാനം നാണയപ്പെരുപ്പത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പട്ടേൽ റിപ്പോ നിരക്കുകൾ ഉയർത്തിയതുകാരണം ലക്ഷക്കണക്കിനു കോടികൾ ബാങ്കുകളിൽ മൂലധനമുറപ്പിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. സർക്കാരും ആർബിഐയും തമ്മിലുള്ള ഭിന്നത മോദിയിലും പട്ടേലിനോടുള്ള അനിഷ്ടത്തിന് കാരണമായതായും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഫലപ്രദമായ നടപടികളോ സർക്കാരുമായുള്ള ഭിന്നത ദൂരീകരിക്കുന്നതിനുള്ള നീക്കങ്ങളോ ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകാത്തതും മോദിയ്ക്ക് പട്ടേലിനോടുള്ള അനിഷ്ടം വർധിപ്പിച്ചതായി ഗാർഗിന്റെ പുസ്തകത്തിൽ പറയുന്നു.

ALSO READ:ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു

എൽടിസിജി നികുതി പിൻവലിക്കണമെന്നുള്ള പട്ടേലിന്റെ നിർദേശവും റിസർവ് ബാങ്കിന്റെ കരുതൽ നിക്ഷേപം ഒരുതരത്തിലും ഉപയോഗിക്കാത്തതും പട്ടേലിനെ പ്രധാനമന്ത്രിയ്ക്ക് അപ്രിയനാക്കുന്നതിൽ പങ്കുവഹിച്ചു. ഇതിനേത്തുടർന്നാണ് ഊർജിത് പട്ടേലിനെ ‘പണത്തിന് മേൽ ഇരിക്കുന്ന പാമ്പി’നോട് ഉപമിച്ചുകൊണ്ട് മോദിയുടെ പരാമർശം ഉണ്ടായതെന്നാണ് ഗാർഗ് പുസ്തകത്തിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here