മോദിയെ കുറിച്ചുള്ള വിവാദ പരാമർശം:മല്ലികാർജുൻ ഖാർഗെക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവ്രവാദിയെന്ന് വിളിച്ചതിനെ തുടർന്നാണ് ഈ നടപടി. ഖാർഗെയുടേത് ആക്ഷേപകരമായ പരാമർശം ആണെന്ന് പറഞ്ഞ കമ്മീഷൻ അദ്ദേഹം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തി എന്നും ആരോപിച്ചു. ഇത്തരം പരാമർശങ്ങൾ ജനാധിപത്യ നിലവാരത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കമ്മീഷൻ പറഞ്ഞു. ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷൻ അറിയിച്ചു.

നേരത്തെ ബിജെപി മന്ത്രിമാർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി. അതെ സമയം മോദിക്കെതിരെ സിപിഐഎം നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഇടപ്പെട്ടിട്ടില്ല. വനിതാ സംവരണബില്ലുമായി ബന്ധപ്പട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസം​ഗത്തിന് എതിരെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം പരാതി നൽകിയത്. പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടംലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News