‘മോദിയെ ബിജെപി അഴിച്ചുവിട്ടത് തന്നെ’, വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകിയില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ തെരെഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കാതെ ബിജെപി. രാജസ്ഥാനില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മോദിക്കെതിരെ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ സിപിഐ എം അടക്കമുള്ള പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സമ്മര്‍ദത്തെ തുടര്‍ന്നു കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷനോട് സംഭവത്തില്‍ വിശദീകരണം ചോദിക്കുകയായിരുന്നു.

ALSO READ: സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത, പാലക്കാട് വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്, നിർദേശവുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും

ഇന്ന് 11 മണിക്ക് മുന്‍പേ വിശദീകരണം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്..വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കവും എഴുതി നല്‍കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നോട്ടീസിനു പിന്നാലെയും മോദി വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രചാരണ റാലികളില്‍ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു. അതേസമയം, ബിജെപി നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിയോടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here