വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പുറമെ വര്‍ഗീയ റിപ്പോര്‍ട്ട് ; രാജ്യത്ത് മുസ്‌ലിങ്ങൾ വർധിച്ചെന്നും ഹിന്ദുക്കൾ കുറഞ്ഞെന്നും പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയുടെ കണ്ടെത്തല്‍

രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ജനസംഖ്യ റിപ്പോർട്ടുമായി പ്രധാനമന്ത്രിയുടെ ഉപദേശക സമിതി റിപ്പോർട്ട്. 1950-2015 കാലയളവില്‍ രാജ്യത്ത് മുസ്‌ലിം ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായെന്നാണ് കണ്ടെത്തൽ. ഏറ്റവുമധികം മുസ്‌ലിങ്ങൾ രാജ്യം വിട്ടുപോയ, ആക്രമിക്കപ്പെടുന്ന, മാറ്റി നിർത്തപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള റിപ്പോർട്ട് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഉപദേശക സമിതി തന്നെ പുറത്തു വിടുന്നത്.

1950-2015 കാലയളവില്‍ രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8 ശതമാനം കുറഞ്ഞെന്നും, മുസ്ലിങ്ങളുടെ ജനസംഖ്യാ വിഹിതം 43.15 ശതമാനമായി കൂടിയെന്നുമാണ് ഒരു വർഗീയ സ്റ്റേറ്റ്മെന്റ് പോലെ റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസ് അധികാരത്തിൽ ഇരുന്ന ഈ കാലയളവിൽ ഹിന്ദുക്കളേക്കാൾ രാജ്യത്ത് മുസ്‌ലിങ്ങൾ വർധിച്ചെന്നും, അതുകൊണ്ട് മോദി ഭരണത്തിൽ മാത്രമാണ് ഹിന്ദുക്കൾ സുരക്ഷിതരെന്നുമുള്ള ഒരു ഒരു വ്യാജ കണ്ടെത്തലാണ് ഈ റിപ്പോർട്ട് പങ്കുവെക്കുന്നത്.

ALSO READ: ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത് അഴുകിയ തലയില്ലാത്ത മൃതദേഹങ്ങള്‍

നോതാക്കളുടെ മതവിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് പുറമേ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെയും വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ റിപ്പോർട്ട്. സീ ന്യൂസ് അടക്കമുള്ള ഗോദി മീഡിയകൾ നയം മാറ്റിയ സാഹചര്യത്തിലായിരിക്കാം വർഗീയത ആളിക്കത്തിക്കുന്ന ഹിന്ദു വികാരം ഉണർത്തുന്ന തരത്തിലുള്ള റിപ്പോർട്ട് സർക്കാർ സംവിധാനം തന്നെ പുറത്തുവിട്ടത്.

നാഷണൽ ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം 2014 മുതൽ 2019 വരെ ഇന്ത്യയിൽ നടന്ന 91ശതമാനം കൊലപാതകങ്ങളും വർഗീയതയുടെയുടെ പേരിലാണ്. അതിൽ 73 ശതമാനവും മുസ്ലിം വിഭാഗങ്ങൾക്ക് നേരെ നടന്നിട്ടുള്ളതാണ്. ഈ കാലയളവിൽ 99 പേർ കൊല്ലപ്പെടുകയും, 703 പേർക്ക് മാരകമായ പരിക്കുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. അതായത് വർഗീയതുടെ പേരിൽ മോദി ഭരണത്തിന് കീഴിൽ 5 വര്ഷം കൊണ്ട് 99 പേർ കൊല്ലപ്പെട്ടു. മതത്തിന്റെ പേരിൽ നടന്ന ഈ കൊലപാതകങ്ങളിൽ 81 ശതമാനം വരുന്ന പ്രതികളും ഹിന്ദുക്കളാണ്. കണക്കുകൾ പ്രകാരം മോദിയുടെ 10 വർഷ ഭരണ കാലയളവിൽ ഏകദേശം 200 ലധികം ആളുകൾ മതത്തിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ചികിത്സക്കിടെ അരും കൊല, വന്ദനയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് സ്വപ്നങ്ങളിലേക്കുള്ള യാത്രക്കിടെ; ഓർമകളിൽ കുടുംബവും സുഹൃത്തുക്കളും

ഇന്ത്യ മുസ്‌ലിംകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ജീവിക്കാൻ വേണ്ട എല്ലാവിധ സംവിധാനങ്ങളും സാഹചര്യവും ഒരുക്കുന്നു എന്ന് റിപ്പോർട്ടിൽ മോദി സംവിധാനം പറയുമ്പോൾ ഭക്ഷണത്തിന്റെ പേരിൽ കൊല്ലപ്പെട്ട, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കൊല്ലപ്പെട്ട, നിലപാടുകളുടെ പേരിൽ കൊല്ലപ്പെട്ട, റേപ്പ് ചെയ്യപ്പെട്ട, ആൾക്കൂട്ടം ആക്രമിച്ച നിരവധി മനുഷ്യരുടെ മുഖങ്ങൾ കൂടി ഓർക്കേണ്ടതുണ്ട്. സിഎ എ പോലുള്ള പൗരത്വ ഭേദഗതി നിയമങ്ങൾ നടപ്പാക്കാനും, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനും വേണ്ടി വർഗീയത മാത്രം തുപ്പുന്ന കേന്ദ്രം എന്ത് സുരക്ഷയാണ് ബിജെപി അധികാരത്തിൽ മൈനോരിറ്റികൾക്ക് നൽകുന്നത്?

മുസ്‌ലിം സംവരണം ഒഴിവാക്കുക എന്ന നയത്തെ ന്യായീകരിക്കാൻ മുസ്‌ലിങ്ങളെ രാജ്യത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള മതമാക്കി മാറ്റുക എന്ന തന്ത്രവും പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയുടെ ഈ റിപ്പോർട്ടിൽ വ്യക്തമാണ്. ഏറ്റവും ഉയർന്ന ജനസംഖ്യയുള്ളവർക്ക് ആനുകൂല്യങ്ങളുടെ ആവശ്യമില്ലെന്നും, മൈനോരിറ്റികളെയാണ് നമ്മൾ കൂടുതൽ വളർത്തിക്കൊണ്ട് വരേണ്ടതെന്നും പറയുന്ന റിപ്പോർട്ടിലെ ഭാഗങ്ങൾ തന്നെ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വർഗീയ പ്രസംഗങ്ങൾക്ക് പുറമെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിലൂടെ മോദിയുടെ അധികാര ദുർവിനിയോഗത്തിന് ജനങ്ങൾ തീർച്ചയായും മറുപടി നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here