രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യയായ ഗുജറാത്ത് കലാപത്തിന്റെ ചരിത്രം സംഘപരിവാറിനെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?

Narendra Modi

രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യയായ ഗുജറാത്ത് കലാപത്തിന്റെ ചരിത്രം സംഘപരിവാറിനെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ടാണ്? കലാപം ആസൂത്രണം ചെയ്ത നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ ചരിത്രത്തെ മറച്ചുവെക്കാനുള്ള ശ്രമം നടത്തുന്നതും ഇതാദ്യമല്ല. എമ്പുരാന്‍ സിനിമയിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ വെട്ടിമുറിച്ചാലും യഥാര്‍ത്ഥ്യം മറച്ചുവെക്കാനാവില്ല.

ഗോധ്ര കലാപം, നരോദ പാട്യ കൂട്ടക്കൊല, തുടങ്ങി ഗുജറാത്ത് കലാപത്തില്‍ സംഘപരിവാറിന്റെ ചോരക്കറ പുരണ്ട ചരിത്രത്തെ വെടിമുറിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ഗുജറാത്ത് കൂട്ടക്കുരുതിയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ജസ്റ്റിസ് ദൊരൈ സ്വാമി രാജു, ജസ്റ്റിസ് അരിജിത്ത് പസായത്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Also Read : ‘മോദി വീണ്ടും പ്രധാനമന്ത്രിയാകും, പിൻഗാമിയെ അന്വേഷിക്കേണ്ട’: ദേവേന്ദ്ര ഫഡ്‌നാവിസ്

2007ല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ സുപ്രീം കോടതി വിമര്‍ശനം സംബന്ധിച്ച ചോദ്യമുന്നപ്പോള്‍ മോദി അസ്വസ്ഥനാവുന്നത് കാണാം. ചോദ്യം ആവര്‍ത്തിച്ച മധ്യമ പ്രവര്‍ത്തകനോട് താങ്കള്‍ക്ക് വേണ്ടത് വിധിന്യായപ്പകര്‍പ്പില്‍ നിന്നുമെടുക്കൂ എന്ന ഭയപ്പാടിന്റെ മറുപടി.

ഇപ്പോഴെങ്കിലും അത് തുറന്നു പറയാന്‍ തയ്യാറായില്ലെങ്കില്‍ താങ്കള്‍ നുണ പറയുകയാണെന്ന് ജനം വിശ്വസിക്കുമെന്ന് തുറന്നടിച്ചടിച്ചതോടെ നരേന്ദ്രമോദി അസ്വസ്ഥനായി. ഒരു ഗ്ലാസ് വെള്ളം കുടിച്ച് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഓരോ പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണമുണ്ടെന്ന് ഗോത്ര കലാപത്തിന് ശേഷം മോദി പ്രസ്താവന നടത്തി.

രണ്ടാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത് 600ലധികം മുസ്ലിങ്ങള്‍. നരോദ പാട്യ കൊലപാതകത്തിലെ കുറ്റവാളിയും ബജരംഗദള്‍ നേതാവുമായ ബാബു ബജരംഗി ഒളിക്യാമറ അഭിമുഖത്തില്‍ തനിക്ക് ജാമ്യം ലഭിക്കാന്‍ ഇടപെട്ടത് നരേന്ദ്ര ഭായിയാണെന്ന് തുറയുന്നുണ്ട്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൂട്ടക്കൊലചെയ്തതിനെ ധീരകൃത്യങ്ങളായി പങ്കുവയ്ക്കുക്കുന്നുണ്ട്.

ബജറംഗിക്ക് സമാനമായുള്ള വില്ലന്‍ കഥാപാത്രത്തെ തമ്പുരാന്‍ സിനിമയില്‍ അവതരിപ്പിച്ചത് സംഘപരിവാറിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.. അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമം തുടരുമ്പോഴും സംഘപരിവാറിന്റെ കൊടുംക്രൂരതയുടെ ചരിത്രം ഈ രാജ്യം ഓര്‍ത്തു കൊണ്ടേയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News