പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവില്‍, ഇസ്റോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കും

ചന്ദ്രയാൻ മൂന്നിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാ‍ഴ്ച നേരിട്ടെത്തും. ബംഗളുരു പീന്യയിലുള്ള ഇസ്ട്രാക് ക്യാമ്പസിലാണ് മോദി എത്തുക. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത മോദി ഗ്രീസ് സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ തിരികെ എത്തുന്നത്.

ALSO READ:ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലിലേക്ക്

രാവിലെ ഏഴ് മണിയോടെ, ഇസ്ട്രാക് ക്യാമ്പസിൽ എത്തുന്ന പ്രധാനമന്ത്രി ചന്ദ്രയാൻ ലാൻഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത് കേൾക്കും. അതിന് ശേഷം മോദി ചന്ദ്രയാൻ ടീമിനെ അഭിസംബോധന ചെയ്യും. മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളുരു നഗരത്തിൽ രാവിലേ 6 മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളം മുതൽ പീനിയ വരെ ഉള്ള ഇടങ്ങളിൽ എല്ലാം ഗതാഗത നിയന്ത്രണം ഉണ്ടാവും.

ALSO READ:യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങായി ചന്ദ്രയാന്‍ 3 വിക്ഷേപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys