
രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. മോദിക്കെതിരേ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഇന്നലെ ഉയര്‍ത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ക്ഷണം കിട്ടാന്‍ മോദി ശ്രമിച്ചെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ വഴിയാണ് ശ്രമം നടത്തിയത്. ഇത്തരം ആരോപണങ്ങള്‍ക്ക് ഇന്ന് മറുപടി ഉണ്ടാകുമെന്നാണ് കരുതുന്നത്.
വഖഫ് ജെപി സി റിപ്പോര്‍ട്ടും ഭേദഗതിബില്ലും സഭയില്‍ ഒരുമിച്ച് അവതരിപ്പിക്കുമോ എന്നാണ്’ എല്ലാവരും ഉറ്റ്‌നോക്കുന്നത്. ദില്ലി നിയമസഭ യിലേയ്ക്കുള്ള വോട്ടെട്ടുപ് നാളെ നടക്കാനിരിക്കെയാണ് ലോക്‌സഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നത്. മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന പ്രസംഗമായിരിക്കും ,മോദി നടത്തുക.
അതേസമയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു . കുംഭമേള അപകടം ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മോദിയെ കടന്നാക്രമിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്നും ഭരണ പക്ഷ പ്രതിഷേധം. മേക്ക് ഇന്‍ ഇന്ത്യ പരാജയമെന്നും രാഹുല്‍ വിമര്‍ശിച്ചു.
ശക്തമായ പ്രതിപക്ഷ പ്രതിഷേധാമാണ് ഇരു സഭകളിലും അരങ്ങേരിയത്. കുംഭമേളയിലെ അപകടം ഉന്നയിച്ചായിരുന്നു ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ അടക്കം കടന്നാക്രമിച്ചു.
Also Read : സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്‍റെയും പ്രസ്താവനകളിൽ പ്രതിഷേധം ശക്തമാക്കി കേരളത്തിലെ ഇടത് എംപിമാർ
രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താനും ഭരണപക്ഷ ശ്രമം ഉണ്ടായി. മേക്ക് ഇന്‍ ഇന്ത്യ പരാജയമെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ രാഹുലിന്റെ പ്രസംഗം. നിര്‍മിത ബുദ്ധി മേഖലയില്‍ ഇന്ത്യയെക്കാള്‍ 10 വര്‍ഷം മുന്നിലാണ് ചൈനയെന്നും എഐയ്ക്ക് വേണ്ട ഡേറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് ചൈനയും യുഎസുമാണെന്ന് രാഹുല്‍ പറഞ്ഞു.
സാമ്പത്തിക നയങ്ങള്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ യുഎസിലേക്ക് അയക്കേണ്ടി വരുമായിരുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു. ഇത് ഭരണപക്ഷ പ്രതിഷേധത്തിന് കാരണമായി.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെറ്റ് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ആണ് രാഹുല്‍ പറയുന്നതെന്നും നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണത്തെക്കുറിച്ച് അദ്ദേഹം സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ നടത്തരുതെന്നും റിജുജു ആവശ്യപ്പെട്ടു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


