പ്രധാനമന്ത്രി പദവിയിലെത്തി 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍എസ്എസ് ആസ്ഥാനത്തെത്തി മോദി; വിരമിക്കല്‍ സന്നദ്ധത അറിയിക്കാനെന്ന് സഞ്ജയ് റാവത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച മോഹന്‍ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സെപ്റ്റംബറില്‍ 75 വയസ്സ് പൂര്‍ത്തിയാവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിരമിക്കല്‍ ചര്‍ച്ചചെയ്യാനാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പോയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029 ലെ തിരഞ്ഞെടുപ്പിനു മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചന. സെപ്റ്റംബറിലാണ് നരേന്ദ്ര മോദി വിരമിക്കാന്‍ പദ്ധതിയിടുന്നതെന്നും’ സഞ്ജയ് റാവത്ത് പറയുന്നു.

Also Read : 15കാരന്‍ ഓടിച്ച കാര്‍ കയറിയിറങ്ങി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം; ഈദ് ദിനത്തില്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ സന്തോഷം

പ്രധാനമന്ത്രി പദവിയിലെത്തി 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി നാഗ്പൂരിലെ ആസ്ഥാനത്ത് എത്തുന്നത്. ആര്‍എസ്എസ് നേതൃത്വത്തെ അവഗണിച്ചുള്ള മോദിയുടെ സ്വേഛ്വാപരമായ പ്രവര്‍ത്തനങ്ങള്‍ അകല്‍ച്ചയ്ക്ക് കാരണമായിരുന്നു.

‘രാജ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റംവേണമെന്ന് സംഘപരിവാര്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മോദിയുടെ സമയം അവസാനിച്ചു കഴിഞ്ഞു. അവര്‍ക്ക് മാറ്റം വേണം, അടുത്ത ബിജെപി അധ്യക്ഷനെ തീരുമാനിക്കണം’, എന്നും റാവത്ത് പറയുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News