
പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം ആഘോഷിച്ച് രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ സന്ദേശം.
പ്രധാനമന്ത്രി വിശാഖപട്ടണത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു. യോഗയ്ക്ക് ലോക സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമത്തിലാണ് മോദി പങ്കെടുക്കുന്നത്.
ALSO READ: ഇതൊക്കെ സിംപിൾ അല്ലേ..; എൻഡിആർഎഫ് ഉദ്യോഗസ്ഥരോടൊപ്പം ‘യോഗ’ ചെയ്ത് തെരുവുനായയും
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ധംപൂരിലെ മിലിറ്ററി സ്റ്റേഷനില്‍ സൈനികര്‍ക്കൊപ്പമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഒരേസമയം രാജ്യത്തെ 10 ലക്ഷത്തില്‍ അധികം മേഖലകളിലാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്. ദില്ലിയില്‍ റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, കര്‍ത്തവ്യപഥ് തുടങ്ങി 109 ഇടങ്ങളില്‍ ചടങ്ങുകള്‍ നടന്നു. കര്‍ത്തവ്യപഥില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ പങ്കെടുത്തു.
ALSO READ: യുജി അപേക്ഷാ ഫോമിൽ ഉർദു ഭാഷയില്ല; പകരം ഓപ്ഷൻ ‘മുസ്ലിം’! ദില്ലി സർവകാലശാലക്കെതിരെ വൻ പ്രതിഷേധം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here