നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളികാണാന്‍ ആളില്ല, ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കാലിയായ ഗാലറി: വിമര്‍ശനം

2011 ശേഷം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഗാലറി കാലി. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന  ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനാണ് കളികാണാൻ ആളുകളെത്താത്തത്. സംഭവം ബിസിസിഐക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

1.15 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറില്‍ 10000 പേരോളമെ എത്തിയിട്ടുള്ളു. ലോക പ്രശസ്തരായ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ആതിഥേയരാജ്യമായ ഇന്ത്യയെ ഉദ്ഘാടന മത്സരത്തിൽ ഉൾപ്പെടുത്താത്തതിൽ ചോദ്യങ്ങളുയർന്നിട്ടുണ്ടെന്ന് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ടിൽ പറയുന്നു. ഉദ്ഘാടനം നടന്ന് ദേശീയഗാനം ആലപിക്കുമ്പോൾ വെറും 3000-4000 കാണികളാണ് ഗാലറിയിലുണ്ടായിരുന്നതെന്നാണ് ‘വിസ്ഡൺ ക്രിക്കറ്റ്’ എഡിറ്റർ ലോറൻസ് ബൂത്ത് ‘എക്‌സി’ൽ കുറിച്ചത്.

ALSO READ: ക്രിക്കറ്റ് ലോകകപ്പ്: ന്യൂസിലന്‍ഡ് അടി തുടങ്ങി, ഒരു വിക്കറ്റ് നഷ്‌ടം

ഇന്ത്യക്കാർ ക്രിക്കറ്റിനെയല്ല, ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമാണോ ഇഷ്ടപ്പെടുന്നതെന്ന് ‘ടെലഗ്രാഫ്’ റിപ്പോർട്ടർ ടിം വിഗ്‌മോർ ചോദിച്ചു. ടിക്കറ്റുകൾ വൈകി വിറ്റതും വേദിമാറ്റങ്ങളും മോശം മാർക്കറ്റിങ്ങുമെല്ലാം കാരണമായേക്കാമെന്നും അദ്ദേഹം എക്‌സിൽ അഭിപ്രായപ്പെട്ടു. 1996ൽ ഇതേ അഹ്മദാബാദിൽ നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് മത്സരത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ചാണ് ക്രിക്കറ്റ് വിദഗ്ധൻ ഡാനിയേൽ ബ്രെറ്റിഗ് സംഘാടനത്തിലെ വീഴ്ച തുറന്നുകാട്ടിയത്. ഇംഗ്ലണ്ട് ടീമിന്റെ ആരാധകക്കൂട്ടായ്മയായ ബാർമി ആർമിയും ഗാലറിയിൽനിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് പരോക്ഷ പരിഹാരമെറിഞ്ഞിട്ടുണ്ട്.

ALSO READ: 2030 ലോകകപ്പ് : പോര്‍ച്ചുഗല്‍ ഉൾപ്പെടെ 6 രാജ്യങ്ങൾ ആതിഥേയർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here