ലക്ഷ്യം ദില്ലി വോട്ടർമാർ; പ്രയാഗ് രാജിലെ കുംഭമേളയില്‍ പുണ്യസ്നാനം നടത്തി മോദി

PM Modi At Maha Kumbh

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിലെ കുഭംമേളയില്‍ പുണ്യസ്നാനം നടത്തി. ദില്ലിയിലെ ഹിന്ദുവോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പ് ദിനമായ ഇന്നു തന്നെ മോദി കുംഭമേളയില്‍ പങ്കെടുക്കുന്നത്. അതേസമയം പ്രയാഗ് രാജില്‍ കുംഭമേളയുടെ മറവില്‍ ദളിതരെ ക്രരൂമായി മര്‍ദ്ദിക്കുകയും ദളിതരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്ത വര്‍ക്കെതിരെ നടപടി കൈക്കൊളളാന്‍ യു പി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

തെരഞ്ഞെടുപ്പ് കാലമായാല്‍ ഹിന്ദുവോട്ടര്‍മാരെ ലക്ഷ്യമിട്ട് മോദി ആത്മീയ യാത്രകള്‍ നടത്താറുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവേകാനന്ദപ്പാറയില്‍ ധ്യാനമിരുന്ന മോദി, ദില്ലി തെരഞ്ഞെടുപ്പ് ദിനത്തില്‍ എത്തിയത് പ്രയാഗ് രാജിലെ കുംഭമേളയിലാണ്. മോദിയുടെ പുണ്യസ്നാനം ദേശീയ ചാനലുകളെല്ലാം തത്സമയം സംപ്രേഷണം ചെയ്ത് വലിയ സംഭവമാക്കുകയും ചെയ്തു.

ALSO READ; ദില്ലിയിലെ പ്രധാന വിഷയം തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ്: പ്രകാശ് കാരാട്ട്

വിഐപി കളുടേയും വിവിഐപികളുടേയും സന്ദര്‍ശനം കുംഭമേളയ്ക്ക് കൊ‍ഴുപ്പേകുമ്പോള്‍ തന്നെ പ്രയാഗ് രാജിലെ ദരിദര്‍ അക്രമിക്കപ്പെടുകയാണ്.
കോ‍ഴിയിറച്ചി പാചകം ചെയ്തു എന്ന പേരിലായിരുന്നു ദളിതര്‍ക്കെതിരായ
അ‍ഴിഞ്ഞാട്ടം. സന്യാസികളെന്ന പേരില്‍ അ‍ഴിഞ്ഞാടുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്ക്
നേരെ ആദിത്യനാഥ് സര്‍ക്കാര്‍ നടപടിയെടുക്കാത്തിലും പ്രതിഷേധം ശക്തമാണ്.

അതേസമയം, ദില്ലിയിലേത് വെറുമൊരു തെരഞ്ഞെടുപ്പല്ല, ധര്‍മ യുദ്ധമാണെന്ന് ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലേന പറഞ്ഞു. നല്ലവരും മോശപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ് ദില്ലി തെരഞ്ഞെടുപ്പ്. ഒരു വശത്ത് വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നരും മറുവശത്ത് ഗുണ്ടായിസം നടത്തുന്നവരും തമ്മിലുളള പോരാട്ടമാണിതെന്നും അതിഷി വ്യക്തമാക്കി.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 699 പേര്‍ ജനവിധി തേടുന്നുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭാ കക്ഷി നേതാവ് രാഹുല്‍ ഗാന്ധി , സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട , ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മാസത്തിലധികമായി വാശിയേറിയ തെര്‍ഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ദില്ലി ജനത പോളിംഗ് ബൂത്തിലെക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News